ശബരിമല/ ഫയല്‍ ചിത്രം 
Kerala

ശബരിമല നട തുറന്നു; ഇനി ദർശനസുകൃതത്തിന്റെ പുണ്യനാളുകൾ, അയ്യപ്പനെ കാണാൻ അയ്യായിരത്തിലേറെ തീർത്ഥാടകർ

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ നട തുറന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു. ഇനി തീർഥാടകർക്ക് ദർശനസുകൃതത്തിന്റെ പുണ്യനാളുകൾ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. പി ജി മുരളി നമ്പൂതിരി മാളികപ്പുറം നടയും തുറന്നു. 

തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്ന് മണിക്കായിരുന്നു നടതുറക്കൽ. അമ്പതിനായിരത്തിൽ അധികം തീർഥാടകരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. വെർച്ചൽ ക്യൂ വഴിയാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ടാഗ്സൗ കര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ മണ്ഡലപൂജ ഡിസംബർ 27നാണ്. മകരവിളക്ക് ജനുവരി 15ന്.

ശബരിമലയിലും പമ്പയിലും ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  പി എസ് പ്രശാന്ത് അറിയിച്ചു.17 ലക്ഷം ടിന്ന് അരവണയും രണ്ടു ലക്ഷത്തോളം അപ്പവും നിലവിൽ സ്റ്റോക്കുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT