പ്രതീകാത്മക ചിത്രം 
Kerala

ഒഡീഷയിൽ നിന്ന് എത്തി, ശബരിമല തീർത്ഥാടകൻ കൊടിമരത്തിൽ തൂങ്ങി മരിച്ച നിലയിൽ

ചോറ്റാനിക്കര അമ്പലത്തിൽ ദർശനത്തിന് എത്തിയശേഷം കാണാതാവുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല തീർത്ഥാടകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ കൃഷ്ണപുർ സ്വദേശി ഭട്ടകൃഷ്ണ നായിക് (77) ആണ് മരിച്ചത്. പുത്തൻകുരിശിലെ പെട്രോൾ പമ്പിനു സമീപത്ത് ഒരു സംഘടന സ്ഥാപിച്ച കൊടിമരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. 

ഇന്നലെ പുലർച്ചെയാണ് സംഭവമുണ്ടായത്. ഒഡീഷയിൽ നിന്ന് ശബരിമല ദർശനത്തിന് ടൂറിസ്റ്റ് ബസ്സിലാണ് ഭട്ട കൃഷ്ണ എത്തിയത്. 15ന് രാവിലെ 6.30 ന് ചോറ്റാനിക്കര അമ്പലത്തിൽ ദർശനത്തിന് എത്തിയശേഷം കാണാതാവുകയായിരുന്നു.തുടർന്ന് മകൻ ചോറ്റാനിക്കര പൊലീസിൽ പരാതി നൽകിയിരുന്നു. ഭട്ടകൃഷ്ണ നായിക്കിന് ഓർമക്കുറവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT