പ്രതീകാത്മക ചിത്രം ഫയല്‍
Kerala

ശബരിമല തീർഥാടകരുടെ ബസ് ബൈക്കിലിടിച്ചു; കോട്ടയത്ത് വിദ്യാർഥി മരിച്ചു

ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനു ​ഗുരുതര പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മിനി ബസും ബൈക്കും കൂട്ടിയിടിച്ചു കോളജ് വിദ്യാർഥി മരിച്ചു. കോട്ടയം രാമപുരത്തിനു സമീപം ചിറകണ്ടത്താണ് അപകടം. ശബരിമല തീർഥാകടകർ സഞ്ചരിച്ച മിനി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.

പൈക സ്വദേശി പവൻ (19) ആണ് മരിച്ചത്. പവനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനു ​ഗുരുതര പരിക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ നിന്നു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT