ശബരിമല നട നാളെ തുറക്കും ഫയൽ
Kerala

ശബരിമല നട നാളെ തുറക്കും; 31ന് ചിത്തിര ആട്ടത്തിരുനാള്‍

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറക്കും. ചിത്തിര ആട്ടത്തിരുനാള്‍ 31നാണ്.

വ്യാഴാഴ്ച ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവ ഉണ്ട്. പൂജ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും. ഇപ്പോഴത്തെ മേല്‍ശാന്തിമാരായ പി എന്‍ മഹേഷ് ( ശബരിമല), പി ജി മുരളി ( മാളികപ്പുറം), എന്നിവരുടെ ശബരിമലയിലെ അവസാന പൂജയാണ്.

മണ്ഡലകാല തീര്‍ഥാടനത്തിനായി നവംബര്‍ 15ന് ശബരിമല നട തുറക്കുന്നത്. അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള പുതിയ മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ട എസ് അരുണ്‍കുമാര്‍ നമ്പൂതിരി (ശബരിമല), വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ 15ന് വൈകീട്ട് നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം