ശബരിമല File Photo
Kerala

ശബരിമലയില്‍ ഇനി മുതല്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് വക; സ്‌പോണ്‍സര്‍ഷിപ്പും പണപ്പിരിവും ഒഴിവാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: ശബരിമലയില്‍ തിരുവോണ നാളില്‍ ഭക്തര്‍ക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ടു നടത്തുന്നത്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തര്‍ക്കും തിരുവോണസദ്യ നല്‍കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.ഓണസദ്യയുടെ പേരിലുള്ള സ്‌പോണ്‍സര്‍ഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണസദ്യ നേരിട്ട് നടത്താന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കും

ഓണം പൂജയുമായി ബന്ധപ്പെട്ട് നട തുറക്കുന്ന സമയങ്ങളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും വിവിധ ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ എ.നിസാമുദ്ദീന്‍ നിയമിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍, സ്‌ക്വാഡ് ലീഡര്‍, സ്‌ക്വാഡ് അംഗങ്ങള്‍ എന്നീ ചുമതലകളും ജോലികളും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും.

സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പ്ലാസ്റ്റിക് ഉത്പന്ന നിരോധനം, നിരോധിത ഉത്പന്നങ്ങളുടെ വില്‍പ്പന തടയല്‍ തുടങ്ങിയ ചുമതല നിര്‍വഹിക്കും. സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍ ചുമതലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് കീഴില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്ന ശബരിമല വിശുദ്ധിസേന അംഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ച് ആവശ്യമായ നിര്‍ദേശം നല്‍കും. മാലിന്യം നദിയില്‍ നിക്ഷേപിക്കല്‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മാലിന്യം നീക്കം ചെയ്യാതെയിരിക്കുന്ന സംഭവങ്ങള്‍ എന്നിവ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. ഓണം പൂജയുമായി ബന്ധപ്പെട്ട് 24 മുതല്‍ 28 വരെ ശബരിമല നട തുറക്കുന്നത്.

Sabarimala Thiruonam Sadya will be directly conducted by the Travancore Devaswom Board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീണ എന്റെ മകളായതുകൊണ്ട് മാത്രമാണ് ഇഡി അന്വേഷണം; കൈകൾ ശുദ്ധമാണ്': ആരോപണങ്ങൾ തള്ളി പിണറായി വിജയൻ

വിഷരഹിത പുതിന ഇനി സ്വയം വളര്‍ത്താം; എളുപ്പത്തില്‍ കൃഷി ചെയ്യാം ഈ ഔഷധച്ചെടി

സന്ദര്‍ശക വിസ, അബ്‌സന്‍സ് പെര്‍മിറ്റ് ആനുകൂല്യങ്ങള്‍ അവസാനിക്കും; കുവൈത്തില്‍ നിര്‍ണായക മാറ്റങ്ങള്‍

SAF: തൃശൂരിൽ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്; ബിരുദധാരികൾക്ക് അവസരം

'സിഎംആർഎൽ കേസിൽ യുഡിഎഫ് നേതാക്കൾക്കും പങ്ക്; മുഖ്യമന്ത്രി സതീശന്റെ മൗനം സംശയാസ്പദം': കെ സുരേന്ദ്രൻ