'32 ലക്ഷം ഞാന്‍ ഇപ്പോള്‍ നല്‍കാം, തന്നാല്‍ മതി' കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി

suresh gopi
സുരേഷ് ഗോപി file
Edited By:
Updated on
1 min read

തൃശൂര്‍: ഓണക്കാലത്ത് ശമ്പളം ലഭിക്കാത്ത ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാര്‍ക്ക് സ്വന്തം നിലയില്‍ ശമ്പളം നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിലെ ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാര്‍ക്കാണ് 32 ലക്ഷം രൂപ സുരേഷ് ഗോപി നല്‍കിയത്. സ്വന്തം അക്കൗണ്ടില്‍ നിന്ന് രൂപ കൈമാറിയ ശേഷം ഈ കാശ് കടമാണെന്നും സുരേഷ് ഗോപി ഉദ്യോഗസ്ഥരോട് പറഞ്ഞു.

suresh gopi
'പൂവും ഇല്ല, പൂമ്പാറ്റയുമില്ല, തേനുമില്ല, കടം മാത്രമാണ് പുതിയ സര്‍ക്കാരിന്റെ ഖജനാവില്‍'; മുഖ്യമന്ത്രിയെ ട്രോളി പിണറായി വിജയന്‍

'32 ലക്ഷം ഞാന്‍ ഇപ്പോള്‍ ഡിപ്പോസിറ്റ് ചെയ്യാം. കൊടുക്ക്. എനിക്ക് റീഫണ്ട് ചെയ്യണമെന്ന്' കേന്ദ്രമന്ത്രി പറഞ്ഞു. ഓണം ആഘോഷിക്കാന്‍ അവര്‍ക്ക് പണം കൊടുക്കണം. നാല് മാസത്തേത് നല്‍കണം. ഫണ്ട് കിട്ടുമ്പോള്‍ തിരികെ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം കാശ് തരാതിരിന്നിട്ടുണ്ടെങ്കില്‍ തുറന്നുപറയുവെന്നും കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചു. മോദി പണം തരാതിരിന്നിട്ടുണ്ടോയെന്നും അദ്ദേഹം ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്. ആദ്യത്തെ ഒന്നര മാസത്തെ ശമ്പളം കൊടുത്തുവെന്നും ബാക്കി ഓര്‍ഡറായെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.'നാലഞ്ച് മാസമായി ഞങ്ങള്‍ക്ക് ശമ്പളമില്ല. 14 ജില്ലയില്‍ ആര്‍ക്കും ശമ്പളം വന്നിട്ടില്ല. വലിയ ബുദ്ധിമുട്ടാണുള്ളത്. സുരേഷ് ഗോപി സാറിനോട് ഒരുപാട് നന്ദിയുണ്ടെന്നും' അവര്‍ പറഞ്ഞു.

suresh gopi
പാലക്കാട് ഡിവിഷൻ വിഭജനം ഏകപക്ഷീയം; കേരളത്തിന്റെ വികസനത്തെ തകർക്കും; ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മുഖ്യമന്ത്രി
suresh gopi
പാലത്തായി കേസ്: 'അധ്യാപകരും കുട്ടികളും അറിയാതെ സംഭവം നടക്കില്ലെന്ന വാദം തള്ളിക്കളയാനാവില്ല'; ഹൈക്കോടതി നിരീക്ഷണം
Summary

Kudumbashree employees in the Tourism Department do not have salaries; Suresh Gopi gave Rs. 32 lakh from his own account

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com