സുപ്രീം കോടതി - ശബരിമല file
Kerala

ശബരിമല യുവതി പ്രവേശം: എതിര്‍ക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ കത്തുനല്‍കി കേരളം

യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ നോഡല്‍ കൗണ്‍സില്‍ കൃഷ്ണ കുമാര്‍ സിങിനാണ് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നതായി കേരളം. യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് ഒപ്പം വാദിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കത്ത് നല്‍കി. യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ നോഡല്‍ കൗണ്‍സില്‍ കൃഷ്ണ കുമാര്‍ സിങിനാണ് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയത്.

യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവര്‍ക്ക് ഒപ്പം വാദം ഉന്നയിക്കാനാണ് സര്‍ക്കാരിന് സമയം അനുവദിച്ചിരുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയ്ക്ക് ഒരു മണിക്കൂര്‍ സമയമാണ് അനുവദിച്ചത്. ഈ വിഷയത്തില്‍ 12 അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ യുവതി പ്രവേശം അനുകൂലിച്ച് വാദം ഉന്നയിക്കുക. എന്നാല്‍ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ നിലപാട് തങ്ങള്‍ പിന്തുണയ്ക്കുന്നതായും അവര്‍ക്ക് ഒപ്പം വാദം ഉന്നയിക്കാന്‍ സമയം അനുവദിക്കണമെന്നുമാണ് ഇപ്പോള്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

മതാചാരങ്ങളില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് മത പണ്ഡിതര്‍, സമൂഹ പരിഷ്‌കര്‍ത്താക്കള്‍ എന്നിവരുടെ നിലപാട് കോടതികള്‍ കണക്കിലെടുക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ വ്യക്തമാക്കിയിരുന്നത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നോ എതിര്‍ക്കുന്നുവെന്നോ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നില്ല. ഏപ്രില്‍ ഒന്‍പതിന് കേസില്‍ വാദം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sabarimala Women’s Entry: Kerala Submits Letter Seeking to Argue Alongside Opponents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രണ്ടുദിവസം മുമ്പ് കാണാതായി; എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'