കണ്ണൂര്‍: സി സദാനന്ദന്‍ എം പി യുടെ വധശ്രമ കേസില്‍ എട്ടു സിപിഎം പ്രവര്‍ത്തകരെ കുടുക്കി പാര്‍ട്ടിയെ നശിപ്പിക്കാനാവില്ലെന്ന് ആര്‍എസ്എസ് ഓര്‍ക്കണമെന്ന് എം വി ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ സിപിഎം പഴശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഉരുവച്ചാല്‍ ടൗണില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളെ അനുമതിയില്ലാതെ ആര്‍എസ്എസ് ശാഖയിലേക്ക് കൊണ്ടുപോയത് ചോദ്യം ചെയ്തതിനാണ് ബന്ധുവായ പിഎം ജനാര്‍ദ്ദനനെ പണിക്ക് പോകുമ്പോള്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആക്രമിച്ചത്. ഈ സംഭവത്തില്‍ പങ്കില്ലെന്ന് പറയാന്‍ സദാനന്ദന്‍ മാസ്റ്റര്‍ക്ക് നെഞ്ചില്‍ കൈ വെച്ചു പറയാന്‍ കഴിയുമോയെന്ന് എം വി ജയരാജന്‍ ചോദിച്ചു.
കളളക്കേസില്‍ കുടുക്കി പാര്‍ട്ടിയെ നശിപ്പിക്കാനാവില്ലെന്ന് ആര്‍എസ്എസ് ഓര്‍ക്കണമെന്ന് എം വി ജയരാജന്‍ പറഞ്ഞു. 90 കളില്‍ കണ്ണൂരില്‍ അക്രമം നടത്തിയ കാലത്ത് ആര്‍എസ്എസ് നേതാവായിരുന്നു സി സദാനന്ദന്‍. മക്കളെ അനുമതിയില്ലാതെ ആര്‍എസ്എസ് ശാഖയിലേക്ക് കൊണ്ടുപോയത് ചോദ്യം ചെയ്തതിനാണ് ബന്ധുവായ പിഎം ജനാര്‍ദ്ദനനെ പണിക്ക് പോകുമ്പോള്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആക്രമിച്ചത്. ഈ സംഭവത്തില്‍ പങ്കില്ലെന്ന് പറയാന്‍ സദാനന്ദന്‍ മാസ്റ്റര്‍ക്ക് നെഞ്ചില്‍ കൈ വെച്ചു പറയാന്‍ കഴിയുമോയെന്ന് എം വി ജയരാജന്‍ ചോദിച്ചു.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതുപോലെയാണ് പഴശിയിലെ സഖാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചത്. പഴശിയിലെ സഖാക്കള്‍ പറയുന്നത് ഞങ്ങള്‍ ജയിലില്‍ പോയി കണ്ടപ്പോള്‍ തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് പഴശിയിലെ സഖാക്കള്‍ പറഞ്ഞത്. 70 വയസിന് മുകളില്‍ പ്രായമുള്ളവരാണ് ഇവരില്‍ നാലു പേര്‍. ജയിലില്‍ കിടന്നു മരിച്ച ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ അനുഭവം നമുക്ക് അറിയാം. ഒരു ഗ്‌ളാസ് വെള്ളം പോലും എടുക്കാനാവാതെ പാര്‍ക്കിന്‍സണ്‍ രോഗത്തിന് അടിമയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ അവസാന കാലത്തുള്ള ജയില്‍വാസത്തില്‍ പഴശിയിലെ സഖാക്കള്‍ പതറില്ല പാര്‍ട്ടിക്കു വേണ്ടി അവര്‍ നടത്തിയ പോരാട്ടങ്ങള്‍ തുടരുമെന്നും എം വി ജയരാജന്‍ പറഞ്ഞു. നിരപരാധികളെ ശിക്ഷിക്കുന്ന കോടതി വിധിയെ വിമര്‍ശിക്കാതിരിക്കാനാവില്ല. സത്യം വിളിച്ചു പറഞ്ഞതിന് ഇനിയും ജയിലില്‍ പോകാന്‍ താന്‍ തയ്യാറാണ്. ഇന്ത്യന്‍ ഭരണഘടനയെയോ ജനാധിപത്യത്തെയോ ആര്‍എസ്എസ് മാനിക്കുന്നില്ല. അവരുടെ ഗ്രന്ഥം മനു സ്മൃതിയാണ്.
ആര്‍എസ്എസെന്നാല്‍ മനഃസാക്ഷിയില്ലാത്തവരാണ്. അതവര്‍ ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു കൊണ്ടു നാഥുറാം വിനായക് ഗോഡ്‌സെയിലൂടെ തെളിയിച്ചിട്ടുണ്ട്. കൊലയാളികളെ മന്ത്രിമാരും മുഖ്യമന്ത്രിമാരുമാക്കുന്നതാണ് അവരുടെ സംസ്‌കാരം. കേരളത്തിലും അതു വ്യാപിപ്പിക്കുന്നതിന്റെ തെളിവാണ് സി സദാനന്ദന്റെ രാജ്യസഭാ എംപി സ്ഥാനമെന്ന് ഓര്‍ക്കണമെന്നും എം വി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയ വിശദീകരണയോഗത്തിന് മുമ്പ് ഉരുവച്ചാല്‍ ടൗണ്‍ കേന്ദ്രീകരിച്ചു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത ബഹുജന പ്രകടനം നടന്നു. രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപിഎം മട്ടന്നൂര്‍ ഏരിയാ സെക്രട്ടറി എം രതീഷ് അദ്ധ്യക്ഷനായി ജില്ലാ സെക്രട്ടറിയേറ്റംഗം പി പുരുഷോത്തമന്‍, ജില്ലാ കമ്മിറ്റിയംഗം ചന്ദ്രബാബു, കെ. ഭാസ്‌കരന്‍ മാസ്റ്റര്‍, ആര്‍എസ്എസ് അക്രമത്തിനിരയായ പി എം ജനാര്‍ദ്ദനന്‍ കെ വി ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates