സജിത മഠത്തില്‍ 
Kerala

ഞാന്‍ എന്റെതാക്കി മാറ്റിയ ഒരു ജീവിതത്തിനുള്ളിലാണ് ഇപ്പോള്‍; 60ല്‍ ജീവിതത്തിന്റെ തിരശ്ശീല വീഴുന്നതായി തോന്നുന്നില്ല; സജിത മഠത്തില്‍

മനുഷ്യബന്ധങ്ങളിലെ ഊഷ്മളതയിൽ ഞാൻ ഇറുക്കി പിടിക്കുകയും, അതിന്റെ ശ്വാസം മുട്ടലിൽ ഓടി ഒളിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

അറുപതില്‍, ജീവിതത്തിന്റെ തിരശ്ശീല വീഴുന്നതായിട്ടൊന്നും തനിക്ക് തോന്നുന്നില്ലെന്നും, അതുപോലെ, ഇനി മറ്റൊരു വലിയ തുടക്കത്തിന്റെ ആവശ്യകതയും തനിക്ക് അനുഭവപ്പെടുന്നില്ലെന്നും നടി സജിത മഠത്തില്‍. അറുപത് ജീവിതം നല്‍കിയ അക്കങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് സജിത മഠത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'യാത്രകള്‍, വിവിധ തൊഴിലുകള്‍, കൂടുമാറ്റങ്ങള്‍, ദേശങ്ങള്‍ സ്ഥായിയായ, നിശ്ചലമായ ഒരിടം എന്നെ അസ്വസ്ഥതപെടുത്തും എന്ന തിരിച്ചറിവിനും വയസ്സായി. മനുഷ്യബന്ധങ്ങളിലെ ഊഷ്മളതയില്‍ ഞാന്‍ ഇറുക്കി പിടിക്കുകയും, അതിന്റെ ശ്വാസം മുട്ടലില്‍ ഓടി ഒളിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. സൗഹൃദങ്ങള്‍ കൊണ്ടു മാലയിടാന്‍, കൂട്ടിന്റെ സ്‌നേഹത്തില്‍ പൊട്ടുതൊടാന്‍ ഊഷ്മളതയുടെ നിറപ്പാകിട്ടാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ എനിക്കെന്നും ഇഷ്ടമാണ്. അമ്മസ്‌നേഹത്തില്‍ അച്ഛന്‍ ഓര്‍മ്മചില്ലകളില്‍ കെട്ടിപിടിച്ചു ജീവിതം അവന്റെ അമ്മ എന്ന വിളിയില്‍ ഉരുകി ഒലിച്ചു.. കയ്യടിയും നിശ്ശബ്ദതയും ഞാന്‍ അറിഞ്ഞിട്ടുണ്ട്, നിശ്ചയവും സംശയവും അറിഞ്ഞിട്ടുണ്ട്, ആളുകളെക്കൊണ്ട് നിറഞ്ഞ വേദികളും മുറികളും, ഒറ്റയ്ക്ക് നടക്കേണ്ടിവന്ന വഴികളും'-കുറിപ്പില്‍ പറയുന്നു.

'പല സ്ത്രീകളായി ഞാന്‍ വേഷമിട്ടിട്ടുണ്ട്, മറ്റുള്ളവര്‍ എഴുതിയ വാക്കുകള്‍ സംസാരിച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ അവരുടെ ജീവിതങ്ങള്‍ക്കുള്ളില്‍ എന്റെ തന്നെ ചില അംശങ്ങള്‍ ഒളിഞ്ഞിരിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഞാന്‍ മാറ്റിയ ചില കാര്യങ്ങളുണ്ട്, എന്നെ മാറ്റിയ ചില കാര്യങ്ങളുണ്ട്, ഞാന്‍ പോരാടിയ ചില കാര്യങ്ങളുണ്ട്, ഒടുവില്‍ വിട്ടുകളയാന്‍ പഠിച്ച ചില കാര്യങ്ങളും' കുറിപ്പില്‍ പറയുന്നു.

സജിത മഠത്തിലിന്റെ കുറിപ്പ്

അറുപതിൽ, ജീവിതത്തിന്റെ തിരശ്ശീല വീഴുന്നതായിട്ടൊന്നും എനിക്ക് തോന്നുന്നില്ല.അതുപോലെ, ഇനി മറ്റൊരു വലിയ തുടക്കത്തിന്റെആവശ്യകതയും എനിക്ക് അനുഭവപ്പെടുന്നില്ല.ഞാൻ എന്റെതാക്കി മാറ്റിയ ഒരു ജീവിതത്തിനുള്ളിലാണ് ഇപ്പോൾ തന്നെ.

നിശബ്ദത ആസ്വദിക്കാൻ ആൾകൂട്ടത്തിൽ കാഴ്ചകാരിയാവാൻ ആഘോഷങ്ങൾ സ്വയം കണ്ടെത്താൻ അസ്വസ്ഥതയിൽ നിന്ന് തെന്നിമാറാൻ എന്നെ പഠിപ്പിച്ചതിനു നന്ദി പിഎച്ച്ഡി എടുത്തതു നാടകത്തിൽ ആണെങ്കിലും!

യാത്രകൾ വിവിധ തൊഴിലുകൾ കൂടു മാറ്റങ്ങൾ ദേശങ്ങൾ സ്ഥായിയായ, നിശ്ചലമായ ഒരിടം എന്നെ അസ്വസ്ഥതപെടുത്തും എന്ന തിരിച്ചറിവിനും വയസ്സായി

മനുഷ്യബന്ധങ്ങളിലെ ഊഷ്മളതയിൽ ഞാൻ ഇറുക്കി പിടിക്കുകയും, അതിന്റെ ശ്വാസം മുട്ടലിൽ ഓടി ഒളിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

സൗഹൃദങ്ങൾ കൊണ്ടു മാലയിടാൻ,കൂട്ടിന്റെ സ്നേഹത്തിൽ പൊട്ടുതൊടാൻഊഷ്മളതയുടെ നിറപ്പാകിട്ടാർന്ന വസ്ത്രങ്ങൾ ധരിക്കാൻ എനിക്കെന്നും ഇഷ്ടമാണ്

അമ്മസ്നേഹത്തിൽ അച്ഛൻ ഓർമ്മചില്ലകളിൽ കെട്ടിപിടിച്ചു ജീവിതം അവന്റെ അമ്മ എന്ന വിളിയിൽ ഒരുകി ഒലിച്ചു..

കയ്യടിയും നിശ്ശബ്ദതയും ഞാൻ അറിഞ്ഞിട്ടുണ്ട്,നിശ്ചയവും സംശയവും അറിഞ്ഞിട്ടുണ്ട്,ആളുകളെക്കൊണ്ട് നിറഞ്ഞ വേദികളും മുറികളും,ഒറ്റയ്ക്ക് നടക്കേണ്ടിവന്ന വഴികളും.

പല സ്ത്രീകളായി ഞാൻ വേഷമിട്ടിട്ടുണ്ട്,മറ്റുള്ളവർ എഴുതിയ വാക്കുകൾ സംസാരിച്ചിട്ടുണ്ട്,ചിലപ്പോഴൊക്കെ അവരുടെ ജീവിതങ്ങൾക്കുള്ളിൽഎന്റെ തന്നെ ചില അംശങ്ങൾഒളിഞ്ഞിരിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്.

ഞാൻ മാറ്റിയ ചില കാര്യങ്ങളുണ്ട്,എന്നെ മാറ്റിയ ചില കാര്യങ്ങളുണ്ട്,ഞാൻ പോരാടിയ ചില കാര്യങ്ങളുണ്ട്,ഒടുവിൽ വിട്ടുകളയാൻ പഠിച്ച ചില കാര്യങ്ങളും.

അറുപത് ജീവിതം നൽകിയ അക്കങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു

sajitha madathil facebook post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; 'കഞ്ചാവ്' അടിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍; തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തിരുവാഭരണ സംഘം ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള അന്തരിച്ചു

ഓണാഘോഷ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല പ്രചാരണം: വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്