സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം കൂടും file
Kerala

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം കൂടും; വിജ്ഞാപനം ഒരുമാസത്തിനുള്ളില്‍

ഇപ്പോഴുള്ള വേതനത്തില്‍ 60 ശതമാനംവരെ വര്‍ധനയ്ക്കാണ് ശുപാര്‍ശ.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതനം ഒരുമാസത്തിനുള്ളില്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങും. ഇപ്പോഴുള്ള വേതനത്തില്‍ 60 ശതമാനംവരെ വര്‍ധനയ്ക്കാണ് ശുപാര്‍ശ. ശനിയാഴ്ച സ്വകാര്യ ആശുപത്രികളുടെ വ്യവസായബന്ധസമിതി യോഗത്തില്‍ വേതനപരിഷ്‌കാരം ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനംചെയ്യാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു.

2013ലാണ് ഏറ്റവും അവസാനമായി വേതനം പരിഷ്‌കരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇപ്പോഴുള്ള വേതനം പോരെന്നാണ് തൊഴില്‍വകുപ്പിന്റെ വിലയിരുത്തല്‍. വേതനപരിഷ്‌കാരത്തിനായി 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ സമിതി രൂപവത്കരിച്ച് തെളിവെടുപ്പ് നടത്തി. തൊഴില്‍വകുപ്പ് തയ്യാറാക്കിയ പുതിയ വേതനശുപാര്‍ശ തൊഴിലാളി യൂണിയനുകള്‍ അംഗീകരിച്ചെങ്കിലും മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികൂലനിലപാട് സ്വീകരിക്കുകയായിരുന്നു.

ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല പുതിയ നിര്‍ദേശമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

Salaries of private hospital employees to increase; notification within one month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്; ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

കളിക്കുന്നതിനിടെ അപകടം; ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു

പാലായില്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു; സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു

സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ ഇറച്ചിക്കൊപ്പം മുള്ളന്‍പ്പന്നിയുടെ മുള്ളും; പാകം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെ യുവാവ് പിടിയില്‍

ചെല്ലാനത്ത് വാഹന പരിശോധനക്കിടെ അപകടം: യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തേക്കും

SCROLL FOR NEXT