ഫയല്‍ ചിത്രം 
Kerala

കോഴിക്കോട് ചത്ത കോഴികളുടെ വില്‍പ്പന, സാംപിള്‍ പരിശോധനയില്‍ അണുബാധ കണ്ടെത്തി

ചത്ത കോഴികളുടെ വിൽപന പിടികൂടിയതിന് പിന്നാലെ ഇവയുടെ സാംപിൾ പരിശോധനയിൽ അണുബാധ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ചത്ത കോഴികളുടെ വിൽപന പിടികൂടിയതിന് പിന്നാലെ ഇവയുടെ സാംപിൾ പരിശോധനയിൽ അണുബാധ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിക്കല്ലിൽ ചിക്കൻ സ്റ്റാളുകളിൽ വിൽക്കാൻവച്ച ചത്ത കോഴികൾക്കാണ് അണുബാധയുള്ളതായി കണ്ടെത്തിയത്. 

ബികെഎം ചിക്കന്റെ വിവിധ വിൽപനകേന്ദ്രങ്ങൾ വഴിയാണ് ചത്ത കോഴികളെ വിറ്റഴിച്ചിരുന്നത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ എരഞ്ഞിക്കലിലെ ഗോഡൗണിൽ 114 ഇരുമ്പ് ബോക്‌സുകളിൽ സൂക്ഷിച്ച ചത്ത കോഴികളെ കണ്ടെത്തി. 3,500 കിലോയിലധികം ചത്ത കോഴികളെയാണ് സൂക്ഷിച്ചിരുന്നത്. 

മറ്റിടങ്ങളിൽ കോഴിക്ക് 200 രൂപ വിലയുള്ളപ്പോൾ 120 രൂപയ്ക്കായിരുന്നു ബികെഎം ചിക്കനിലെ വിൽപന. ഇറച്ചി വാങ്ങുന്നവർക്ക് അരിയും പച്ചക്കറിയും സൗജന്യമായി വിതരണം ചെയ്തും ബികെഎം ചിക്കൻ നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT