Samastha allows women to enter public events for the first time facebook
Kerala

പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി സമസ്ത

എക്‌സ്‌പോയില്‍ ജനുവരി 31, ഫെബ്രുവരി 1 എന്നീ തീയതികളില്‍ സ്ത്രീകളെ മാത്രമാണ് പ്രവേശിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി സമസ്ത. നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് കുണിയയില്‍ നടക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയിലാണ് സ്ത്രീകളെത്തിയത്. എക്‌സ്‌പോയില്‍ ജനുവരി 31, ഫെബ്രുവരി 1 എന്നീ തീയതികളില്‍ സ്ത്രീകളെ മാത്രമാണ് പ്രവേശിപ്പിച്ചത്.

ഫെബ്രുവരി 4,5,6,7,8 എന്നീ തീയതികളിലാണ് സമസ്തയുടെ നൂറാം വാര്‍ഷികാഘോഷം നടക്കുക. കുണിയയില്‍ ഇതിനായി പ്രത്യേക വേദി സജ്ജീകരിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിന് വൈകുന്നേരം നാല് മണിക്കാണ് ഉദ്ഘാടനം.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുക. സമാപന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.

Samastha allows women to enter public events for the first time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ', ഒന്നും മിണ്ടാതെ പിണറായി, തിരുവനന്തപുരത്തേക്ക്

അരമനയുടെ തിണ്ണനിരങ്ങാന്‍ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവര്‍ ബിജെപിയെ പിന്തുണയ്ക്കില്ല: ലക്ഷ്മി പ്രിയ

'ജീര്‍ണതകള്‍ തിരുത്തണം, അല്ലാതെ മുന്നോട്ടുപോകാനാവില്ല'; വിമര്‍ശിച്ച് പി ജയരാജന്‍

ലയണല്‍ മെസി ബിജെപി ഏജന്റ്! ബംഗാളിൽ തൃണമൂലിന്റെ പതനം അതിവേഗത്തിലാക്കിയ 'ഗോട്ട്'

ഒരു 20 സെക്കൻഡ് തരുവോ? ആരോ​ഗ്യം തിരിച്ചുപിടിക്കാം! | World Hand Hygiene Day

SCROLL FOR NEXT