സമീര്‍ താഹിര്‍ 
Kerala

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍

സംവിധായകരുടെ ലഹരി ഉപയോഗം തന്റെ അറിവോടെയല്ലെന്ന് സമീര്‍ താഹിര്‍ എക്‌സൈസിന് മൊഴി നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവസംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഫ്‌ലാറ്റ് വാടയ്ക്ക് എടത്ത ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകരുടെ ലഹരി ഉപയോഗം തന്റെ അറിവോടെയല്ലെന്ന് സമീര്‍ താഹിര്‍ എക്‌സൈസിന് മൊഴി നല്‍കി.

സമീര്‍ താഹിറിന് സംവിധായകരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ ആവശ്യത്തിനായാണ് താഹിര്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തത്. അവിടെ കഥ പറയാന്‍ നിരവധി പേര്‍ വന്നിരുന്നു. യുവസംവിധായകരുടെ ലഹരി ഉപയോഗം സമീറിന് അറിയില്ലായിരുന്നുവെന്നാണ് മനസിലായത്. എന്നാല്‍ അദ്ദേഹം വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റില്‍ അത്തരമൊരു കുറ്റകൃത്യം നടക്കാന്‍ സമീര്‍ അനുവദിക്കരുതായിരുന്നു. എന്‍ഡിപിഎസ് സെക്ഷന്‍ 25 പ്രകാരം കേസ് എടുത്തതെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊച്ചിയിലെ എക്‌സൈസ് ഓഫീസില്‍ വച്ചായിരുന്നു സമീറിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സംവിധായരായ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും എക്‌സൈസ് പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. മൂവരും ലഹരി ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ