സന്ദീപ് വാര്യര്‍ 
Kerala

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞത് പച്ചക്കള്ളം; കോടതിയെ സമീപിക്കുമെന്ന് സന്ദീപ് വാര്യര്‍

അവസാനം സി കൃഷ്ണകുമാര്‍ മത്സരിച്ച പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളാണ് നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സി കൃഷ്ണകുമാര്‍ തുടര്‍ച്ചയായി നുണ പറയുകയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. കൃഷ്ണകുമാര്‍ മത്സരിച്ച 5 തെരഞ്ഞെടുപ്പുകളിലും നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഇത് ആറ് വര്‍ഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അവസാനം സി കൃഷ്ണകുമാര്‍ മത്സരിച്ച പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളാണ് നല്‍കിയത്. ജിഎസ് ടി ഡ്യൂ ഇല്ലെന്ന തെറ്റായ വിവരം നല്‍കിയെന്നും കമ്പനികളില്‍ ഷെയര്‍ ഇല്ലെന്ന് കള്ളം പറഞ്ഞതായും സന്ദീപ് വാര്യര്‍ പറഞ്ഞു. കൃഷ്ണകുമാറിന്റെ കമ്പനിക്ക് ജിഎസ്ടി അടക്കാന്‍ ഉണ്ടെന്ന് കാണിച്ച് ജിഎസ്ടി വകുപ്പ് കത്ത് നല്‍കിയതിന്റെ പകര്‍പ്പും സന്ദിപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഇനി തന്റെ ചോദ്യം കൃഷ്ണകുമാറിനോട് അല്ല തെരഞ്ഞെടുപ്പ് കമ്മീഷനോടാണെന്നും സന്ദീപ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇക്കാര്യം ഇലക്ഷന്‍ കമ്മീഷന് മുന്നില്‍ വന്നിരുന്നോ?, ഹിയറിങിനായി സി കൃഷ്ണകുമാറിനെ വിളിച്ചിരുന്നോ?. ഹിയറിങിന് വിളിക്കാതെ ഈ പരാതി അട്ടിമറിക്കുകയാണോ ചെയ്തത്. ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന് സന്ദീപ് പറഞ്ഞു.

പാലക്കാട്ട് ബിജെപിയുടെ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പെ ഇന്ത്യയില്‍ ആദ്യം ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യപിച്ചത് സി കൃഷ്ണകുമാറാണ്. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വം നഷ്ടമാകുമെന്ന് അറിഞ്ഞതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമവിരുദ്ധമായി സംരക്ഷിക്കുകയാണ് ചെയ്തതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സന്ദീപ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന് പരാതി കിട്ടിയത് സി കൃഷ്ണകുമാറിനെതിരെ മാത്രമല്ല, മറ്റൊരു സംസ്ഥാന നേതാവിനെതിരെയും സമാനമായ പരാതി കിട്ടിയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Sandeep Warrier stated that the affidavit submitted by Krishnakumar in all five elections he contested was a blatant lie. He added that this is an offense punishable with six years in prison and can lead to a ban on contesting in elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല, മമ്മൂട്ടി തിരുവനന്തപുരത്ത്

SCROLL FOR NEXT