സന്ദീപ് വാര്യർ  ഫെയ്സ്ബുക്ക്
Kerala

'ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ പാർട്ടി ഫണ്ട് മോട്ടിക്കാൻ നടക്കുമായിരുന്നോ?'

പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബിജെപി നേതാക്കളെ പരിഹസിച്ച് എംഎൽഎ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃക്കരിപ്പൂർ: കോടികളുടെ പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബിജെപി നേതൃത്വത്തെ പരിഹസിച്ച് തൃക്കരിപ്പൂർ എംഎഎ സന്ദീപ് വാര്യർ. സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടർന്ന് ബിജെപി നടപടിയെടുത്തതായും ഓഫീസ് ചുമതലകളിൽ നിന്നും മാറ്റിനിർത്തിയതായുമുള്ള വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പ്രതികരണം.

ഉത്തർപ്രദേശിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഫണ്ട് തട്ടിപ്പ് ആരോപണങ്ങളെ ചാരിയായിരുന്നു സന്ദീപ് വാര്യരുടെ കുറിപ്പ്.

ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ബി.ജെ.പി നേതാക്കൾ പാർട്ടി ഫണ്ട് മോട്ടിക്കാൻ നടക്കുമായിരുന്നോ? അവിടെ നിന്ന് അടിച്ച് മാറ്റി ജീവിക്കുമായിരുന്നില്ലേ? — സന്ദീപ് വാര്യർ കുറിച്ചു.

ഫണ്ട് തട്ടിപ്പ് നടത്തിയതിന് സംസ്ഥാന ബി.ജെ.പി നേതാക്കൾക്കെതിരെ നടപടിയെടുത്തുവെന്ന് അറിഞ്ഞുവെന്നും, കേന്ദ്ര നേതൃത്വമാണ് ഈ ഫണ്ട് ചോർച്ചയ്ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പരിഹസിച്ചു.

കമന്റ് ബോക്സിൽ ബിജെപി അനുഭാവികളുടെ പ്രത്യാക്രമണം

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പ്രത്യാക്രമണവുമായി ബി.ജെ.പി അനുഭാവികൾ കമന്റ് സെക്ഷൻ കീഴടക്കി. സന്ദീപ് വാര്യരുടെ പഴയ രാഷ്ട്രീയ നിലപാടുകളെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് കമന്റുകളിൽ ഭൂരിഭാഗവും.

"എടോ മുസ്ലീങ്ങളെ മൊത്തത്തിൽ തെറിവിളിച്ചു നടന്ന തന്നെയൊക്കെ ഉൾകൊള്ളാൻ അവര് ഇത്ര ഗതികെട്ടോ?", "വടക്കോട്ട് നോക്കി കുരയ്ക്കാതെ കേരളത്തിലെ ക്ഷേത്ര സ്വർണ്ണ കൊള്ളയെ പറ്റി പറയെടോ" തുടങ്ങിയ കമന്റുകളുമായാണ് ബി.ജെ.പി അനുഭാവികൾ സന്ദീപിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Trikaripur MLA Sandeep Varier took a swipe at the Kerala BJP leadership over recent allegations of party fund misappropriation and the subsequent disciplinary action against BJP state secretary Anjana Ranjith.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? എനിക്കു കിട്ടിയ കമ്മിഷന്‍റെ കണക്കു വരെ പറഞ്ഞു, വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല'

ത്രില്ലർ‌ ചിത്രവുമായി സജിൻ ബാബു; 'തർക്കം' ചിത്രീകരണം തുടങ്ങി

പത്തുവര്‍ഷം ജോലി ചെയ്താല്‍ ഇപിഎഫ് പെന്‍ഷന്‍ എത്ര കിട്ടും?, 20 വര്‍ഷത്തില്‍ എത്ര?; കണക്ക് ഇങ്ങനെ

RCC: മെഡിക്കൽ ഡോക്യുമെന്റേഷൻ സ്റ്റൈപ്പൻഡോടെ പഠിക്കാം; ബിരുദം യോഗ്യത

ഹെൽപ്പർ മുതൽ പ്രിൻസിപ്പൽ വരെ,സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; നേരിട്ട് നിയമനം