സംഗീത ലക്ഷ്മണ, ആനി ശിവ/ഫയല്‍ 
Kerala

'എസ്‌ഐ പെണ്ണ് ആനി ശിവയുടെ പൊലീസ് സ്‌റ്റേഷനല്ലേ? ഐ ആം വെയ്റ്റിങ്'; വീണ്ടും സംഗീത ലക്ഷ്മണ 

'എസ്‌ഐ പെണ്ണ് ആനി ശിവയുടെ പൊലീസ് സ്‌റ്റേഷനല്ലേ? ഐ ആം വെയ്റ്റിങ്'; വീണ്ടും സംഗീത ലക്ഷ്മണ 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയെ അപമാനിച്ചന്ന പരാതിയില്‍ കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. 'എസ്‌ഐ പെണ്ണ് ആനി ശിവയുടെ പൊലീസ് സ്‌റ്റേഷനല്ലേ? ഐ ആം വെയ്റ്റിങ്' എന്നാണ് സംഗീത ലക്ഷ്ണയുടെ പുതിയ എഫ്ബി പോസ്റ്റ്.

ചാനലുകളില്‍നിന്നു വിളി വന്നപ്പോഴാണ് കേസെടുത്ത വിവരം അറിയുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. വിദേശത്തുനിന്നു വരെ വിളികള്‍ വന്നു തുടങ്ങിയപ്പോള്‍ അന്വേഷിച്ചു. അങ്ങനെയാണ് പ്രതിയായ വിവരം അറിഞ്ഞത്. എഫ്‌ഐആര്‍, എഫ്‌ഐഎസ് റെക്കോര്‍ഡുകള്‍ ലഭിച്ചിട്ടില്ല, കിട്ടിയ ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

ദുരിത ജീവിത സാഹചര്യങ്ങളിലൂടെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തിയ ആനി ശിവയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആനി ശിവ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ കേസെടുത്തത്. ഐടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'