സനു മോഹന്‍, ഹോട്ടലില്‍ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യം 
Kerala

സനു മോഹൻ പിടിയിൽ; ഉടൻ കൊച്ചിയിലെത്തിക്കും

കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ പിടിയിലായി. കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍നിന്നുള്ള സനുവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. പിടിയിലായ സനുവിനെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഇന്ന് രാത്രിയോടെയോ, നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും. വനമേഖലയില്‍ നിന്നാണ് സനുവിനെ കര്‍ണാടക പൊലീസ് പിടികൂടിയത്. 

മാര്‍ച്ച് 20നാണ് സനു മോഹനെയും മകള്‍ വൈഗയെയും (13) കാണാതായത്. പിറ്റേന്ന് വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സനുവും ആത്മഹത്യ ചെയ്തതാകാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തി. രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെടെയാണ് ഇയാള്‍ മൂംകാംബിയിലെ ഹോട്ടലില്‍ താമസിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. 

ഏപ്രില്‍ 10 മുതല്‍ 16ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു. 
മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.വെള്ളിയാഴ്ച രാവിലെ ഹോട്ടല്‍ വിട്ട സനു, വനപ്രദേശത്ത് നീങ്ങിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. വിമാന താവളങ്ങളില്‍ ഉള്‍പ്പെടെ കര്‍ണാടക പൊലീസിന്റെ സഹായത്താല്‍ വ്യാപക തെരച്ചിലാണ് അന്വേഷണ സംഘം നടത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT