Manju Warrier 
Kerala

'മഞ്ജുവാര്യര്‍ പാലിക്കുന്ന മൗനവും സമചിത്തതയും ഒരു സ്ത്രീയുടെ ഔദാര്യം മാത്രമാണ്'

മേല്‍ വന്നു വീഴുന്ന മാലിന്യങ്ങളെ കുടഞ്ഞെറിഞ്ഞ് പിന്നേം പറക്കുന്ന പെണ്ണുങ്ങള്‍ക്ക് അതിന് കഴിവില്ലാത്തവരോട് വലിയ ദയ ഉണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: മഞ്ജുവാര്യര്‍ പാലിക്കുന്ന മൗനവും സമചിത്തതയും സ്വയം സ്നേഹിക്കാനും സ്വന്തം കഴിവില്‍ വിശ്വസിക്കാനുമറിയുന്ന ഒരു സ്ത്രീയുടെ ഔദാര്യം മാത്രമാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ലോകത്തിന്റെ പിന്തുണ കണ്ടല്ലല്ലോ അവള്‍ സ്വന്തം ചിറകിന്റെ ശക്തിയില്‍ വിശ്വസിച്ച് പറക്കാന്‍ തീരുമാനിച്ചത്. അവര്‍ ഒരു പ്രേരണയാണെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒരു മാഫിയക്കും തടവില്‍ പിടിക്കാനാവില്ല. ഒരു ടോക്‌സിക് ബന്ധത്തിലും കുടങ്ങിക്കിടക്കില്ല. ലോകത്തിന്റെ നെറുകയില്‍ത്തന്നെ ഒരു പൊന്‍തിടമ്പായി സ്വയം ഏറ്റിവെക്കാനറിയാം. ഒരു ദുര്‍ബ്ബലരക്ഷകന്റെയും സഹായമാവശ്യപ്പെടില്ല. ഒരപവാദച്ചുഴിയിലും കിടന്ന് നട്ടം തിരിയില്ല. ഏതു പിടിയില്‍ നിന്നും പുഴമീനെ പോലെ വഴുതി മാറി സ്വയം രക്ഷിക്കാനറിയാം.

മേല്‍ വന്നു വീഴുന്ന മാലിന്യങ്ങളെ കുടഞ്ഞെറിഞ്ഞ് പിന്നേം പറക്കുന്ന പെണ്ണുങ്ങള്‍ക്ക് അതിന് കഴിവില്ലാത്തവരോട് വലിയ ദയ ഉണ്ട്. സഹതാപമുണ്ട്. കരുണയുണ്ട്. അതുകൊണ്ടാണ് ഒന്നിനും മറുപടി പറയാത്തതെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു മാഫിയക്കും തടവില്‍ പിടിക്കാനാവില്ല. ഒരു ടോക്‌സിക് ബന്ധത്തിലും കുടങ്ങിക്കിടക്കില്ല. ലോകത്തിന്റെ നെറുകയില്‍ത്തന്നെ ഒരു പൊന്‍തിടമ്പായി സ്വയം ഏറ്റിവെക്കാനറിയാം. ഒരു ദുര്‍ബ്ബലരക്ഷകന്റെയും സഹായമാവശ്യപ്പെടില്ല. ഒരപവാദച്ചുഴിയിലും കിടന്ന് നട്ടം തിരിയില്ല. ഏതു പിടിയില്‍ നിന്നും പുഴമീനെ പോലെ വഴുതി മാറി സ്വയം രക്ഷിക്കാനറിയാം.

മേല്‍ വന്നു വീഴുന്ന മാലിന്യങ്ങളെ കുടഞ്ഞെറിഞ്ഞ് പിന്നേം പറക്കുന്ന പെണ്ണുങ്ങള്‍ക്ക് അതിന് കഴിവില്ലാത്തവരോട് വലിയ ദയ ഉണ്ട്. സഹതാപമുണ്ട്. കരുണയുണ്ട്. അതുകൊണ്ടാണ് ഒന്നിനും മറുപടി പറയാത്തത്.

മഞ്ജുവാര്യര്‍ പാലിക്കുന്ന മൗനവും സമചിത്തതയും സ്വയം സ്നേഹിക്കാനും സ്വന്തം കഴിവില്‍ വിശ്വസിക്കാനുമറിയുന്ന ഒരു സ്ത്രീയുടെ ഔദാര്യം മാത്രമാണ്.

ലോകത്തിന്റെ പിന്തുണ കണ്ടല്ലല്ലോ അവള്‍ സ്വന്തം ചിറകിന്റെ ശക്തിയില്‍ വിശ്വസിച്ച് പറക്കാന്‍ തീരുമാനിച്ചത്. അവര്‍ ഒരു പ്രേരണയാണ്.

Saradakutty's Facebook post about Manju Warrier.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ചായ മുതൽ ബീഫ് വരെ; ആർത്തവദിനങ്ങളിൽ അകറ്റിനിർത്തേണ്ട ഭക്ഷണങ്ങൾ

'ആയിരത്തിന് മുകളിൽ മുട്ട പൊട്ടിയിട്ടുണ്ട്, രണ്ട് മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്'; 'പറക്കും തളിക'യിലെ ആ രം​ഗത്തെക്കുറിച്ച് നടൻ

വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനം; ഇരുന്നൂറോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് യുഎഇ

ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?