വലിയ അഴീക്കലില്‍ മത്തി പ്രളയം 
Kerala

കോളടിച്ചു; കായംകുളത്ത് മത്തി പ്രളയം!!; വിഡിയോ

വലിയ അഴിക്കല്‍ ഹാര്‍ബറില്‍ നിന്ന് ഇന്ന് രാവിലെ പോയ ലൈലന്റ് വള്ളത്തിനാണ് ഇത്രയേറെ മത്തികിട്ടിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന വള്ളത്തിന്റെ വലക്കീറി. കീറിയ വലയില്‍ നിന്ന് ലഭിച്ചത് ഒന്നേകാല്‍ ലക്ഷത്തിലേറെ വിലയുടെ മത്തിയാണ്.

കുറെ നാളുകള്‍ക്ക് ശേഷമാണ് കായംകുളം വലിയ അഴിക്കാലില്‍ മത്തിചാകര ഉണ്ടാകുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. നെയ്മത്സ്യമാണ് വലിയതോതില്‍ വലയിലായത്. വലിയ അഴിക്കല്‍ ഹാര്‍ബറില്‍ നിന്ന് ഇന്ന് രാവിലെ പോയ ലൈലന്റ് വള്ളത്തിനാണ് ഇത്രയേറെ മത്തികിട്ടിയത്.

വല പൊട്ടിപ്പോയ സാഹചര്യത്തെ തുടര്‍ന്ന് പകുതിയിലേറെ മത്തികള്‍ കടലിലേക്ക് തന്നെ ഒഴുക്കിയാണ് വല പൊന്തിക്കാനായത്. ട്രോളിങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ പത്തുമൈല്‍ നോട്ടിക്കല്‍ ദൂരം മാത്രമേ മത്സ്യബന്ധനത്തിന് അനുമതിയുള്ളു.

Sardine deluge at Kayamkulam Valiyezhikkal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!