സരിത എസ് നായര്‍, ഷാജ് കിരണ്‍/ ഫയല്‍ 
Kerala

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; ഷാജ് കിരണിനെ ചോദ്യം ചെയ്യും; പ്രതിയാക്കാന്‍ സ്വപ്ന ഗൂഢാലോചന നടത്തിയെന്ന് പരാതി

സ്വപ്‌നയും പി സി ജോര്‍ജും ചേര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയതായി സരിത മൊഴി നല്‍കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വപ്‌ന പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ സരിതയെ സാക്ഷിയാക്കിയിട്ടുണ്ട്. സരിതയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്വപ്‌നയും പി സി ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയതായി സരിത അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. 

അതിനിടെ, സ്വപ്‌ന പുറത്തു വിട്ട ഓഡിയോ ക്ലിപ്പിലുള്ള, മുഖ്യമന്ത്രിക്കു വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഷാജ് കിരണിനെ ചോദ്യം ചെയ്യുക. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. പൊലീസ് എപ്പോള്‍ വിളിച്ചാലും ഹാജരാകുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. 

സ്വപ്‌ന സുരേഷിനെതിരെ ഷാജ് കിരണും ഇബ്രാഹിമും ഡിജിപിക്ക് പരാതി നല്‍കി. ശബ്ദരേഖയില്‍ കൃത്രിമം കാട്ടി. തങ്ങളുടേതല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്തുവെന്നും ആരോപിച്ചാണ് ഷാജ് കിരണും ഇബ്രാഹിമും പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. സ്വപ്നയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കണം. തന്നെ പ്രതിയാക്കാന്‍ സ്വപ്ന ഗൂഢാലോചന നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. ഈ പരാതി ഡിജിപി ക്രൈംബ്രാഞ്ച് മേധാവിക്കും പ്രത്യേക അന്വേഷണസംഘത്തിനും കൈമാറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും