V M Radhakrishnan ഫയൽ
Kerala

മലബാർ സിമന്റ്സ് ജീവനക്കാരന്റെ മരണം: വി എം രാധാകൃഷ്ണന് തിരിച്ചടി, കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി തള്ളി

വേണമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലബാര്‍ സിമെന്റ്‌സ് കമ്പനി മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി വി എം രാധാകൃഷ്ണന് തിരിച്ചടി. കേസില്‍ നിന്നും കുറ്റവിമുക്തനാക്കണമെന്ന രാധാകൃഷ്ണന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇപ്പോള്‍ അത്തരത്തില്‍ ഉത്തരവിടാനുള്ള സാഹചര്യം അല്ലെന്നും, ഈ ആവശ്യവുമായി വേണമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

2011 ലാണ് മലബാര്‍ സിമെന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രനെയും രണ്ട് ആണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇത് കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് സിബിഐ വരെ അന്വേഷിച്ചിരുന്നു. അന്വേഷണത്തില്‍ കോടതി പലവട്ടം സംശയം ഉന്നയിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ശശീന്ദ്രന്റേയും മക്കളുടേയും മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു.

കേസില്‍ വ്യവസായി വി എം രാധാകൃഷ്ണനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മലബാര്‍ സിമെന്റ്‌സ് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ശശീന്ദ്രനെ മാനസിക സമ്മര്‍ദ്ദത്തില്‍പ്പെടുത്തി ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നായിരുന്നു ആക്ഷേപം. ഈ കുറ്റപത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് വി എം രാധാകൃഷ്ണ്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജിയില്‍ വാദം കേട്ട കോടതി വിചാരണാ യുക്തമായ കേസാണിതെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു.

Setback for industrialist V M Radhakrishnan in the case related to the death of former Malabar Cements Company secretary Saseendran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി

ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; 3 ടി20 മത്സരങ്ങൾ ​ഗ്രീൻഫീൽഡിൽ

'കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയില്‍ ബോധ്യപ്പെടുത്തും'... പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

അറ്റം വെട്ടിയാൽ മുടി വളരുമോ? പിന്നിലെ ശാസ്ത്രമെന്ത്

'തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ നല്ല നടനാണെന്ന് പറയിപ്പിക്കണം'; വൈറലായി സന്ദീപിന്റെ ആദ്യ ഷോർട്ട് ഫിലിം, '12 വർഷങ്ങൾക്ക് ശേഷം പറയിപ്പിച്ചെന്ന്' കമന്റുകൾ

SCROLL FOR NEXT