സത്യന്‍ അന്തിക്കാട് 
Kerala

'കൃഷി ഒരു ലഹരി'; തണ്ണിമത്തന്‍ വിളവെടുപ്പിനെത്തി സത്യന്‍ അന്തിക്കാട്, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടുംവേനലില്‍ അന്തിക്കാട് തണ്ണിമത്തന്‍ വിളവെടുപ്പിനെത്തി സെലിബ്രിറ്റികളും. ഫുട്‌ബോള്‍ താരം ഐഎം വിജയനും ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടിനും തണ്ണിമത്തന്റെ ആദ്യ വില്‍പന നടത്തി.

തൃശൂര്‍ അന്തിക്കാട് ശ്രീരാമന്‍ ചിറയിലാണ് തണ്ണിമത്തന്‍ വിളയെടുപ്പുത്സവം നടന്നത്. താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്നതാണ് ശ്രീരാമന്‍ ചിറ പാടശേഖരം. വി.കെ. മോഹനന്‍ കാര്‍ഷിക സംസ്‌കൃതിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.

തനിക്ക് കൃഷി ഒരു ലഹരിയാണെന്ന് സത്യന്‍ അന്തിക്കാട് ചടങ്ങില്‍ പറഞ്ഞു. കുറച്ചു സ്ഥലത്താണെങ്കിലും എല്ലാവരും കൃഷി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 'ഒരിക്കല്‍ പാടത്ത് ട്രാക്ടര്‍ ഓടിച്ചിരുന്ന പയ്യന്‍ സാറിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ചോദിച്ചു. അവര്‍ക്കൊന്നും നമ്മളെ പോലുള്ളവര്‍ പാടത്തും ചെളിയിലും ഇറങ്ങുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ലെന്നും' അദ്ദേഹം പറഞ്ഞു.

വിളവെടുപ്പുദ്ഘാടനം വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവും മുന്‍ ധനകാര്യമന്ത്രിയുമായ ഡോ. ടി.എം തോമസ് ഐസക് നിര്‍വഹിച്ചു. ചടങ്ങില്‍ പദ്മശ്രീ ജേതാവായ ഐഎം വിജയനേയും കര്‍ഷകരെയും കര്‍ഷക തൊഴിലാളികളേയും ആദരിച്ചു. വി.കെ. മോഹനന്‍ കാര്‍ഷിക സംസ്‌കൃതി കണ്‍വീനര്‍ അഡ്വ. വി.എസ്. സുനില്‍കുമാര്‍ ച അധ്യക്ഷത വഹിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി