ആലപ്പുഴ: ഹരിപ്പാട് നഗരസഭയിലേക്ക് ജയിച്ച സിപിഎം സ്ഥാനാര്‍ഥി ആഹ്ലാദ പ്രകടനത്തിനിടെ നടത്തിയ പ്രസംഗം വിവാദത്തില്‍. തനിക്ക് വോട്ടുചെയ്തവരുടെ മാത്രം ജനപ്രതിനിധിയായേ പ്രവര്‍ത്തിക്കുവെന്നും അല്ലാത്തവരെ രണ്ടാം തരക്കാരും മൂന്നാം തരക്കാരുമായി കാണുമെന്നും പ്രസംഗത്തില്‍ പറയുന്നു. ഒന്‍പതാം വാര്‍ഡില്‍ നിന്ന് വിജയിച്ച എസ് കൃഷ്ണകുമാര്‍ ആണ് വിജയിച്ച ഉടനെ ലഭിച്ച സ്വീകരണ പരിപാടിയില്‍ ഇങ്ങനെ പ്രസംഗിച്ചത്.
കമ്യൂണിസ്റ്റുകാരന്‍ കൊണ്ടുവന്ന പൈപ്പില്‍ നിന്നു വെള്ളം കുടിക്കുമ്പോള്‍ നന്ദിയോടെ കുടിക്കാന്‍ പഠിക്കണം. അപ്പോള്‍ ഹരേ റാം എന്നല്ല, ഹരേ കൃഷ്ണകുമാര്‍ എന്നു പറയണമെന്നും പ്രസംഗത്തിലുണ്ട്.
പ്രദേശത്തെ രണ്ടു കുടുംബങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്തു എന്നു ചൂണ്ടിക്കാട്ടിയാണ്, ജയിച്ച ഉടനെ നേതാവ് ഇത്തരത്തില്‍ പ്രസംഗിച്ചത്. പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates