മയക്കുമരുന്നിനും മദ്യത്തിനും നോ പറയൂ! മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

'വിദേശ ജോലി എന്ന സ്വപ്നം പോലും പൊലിഞ്ഞേക്കാം'; മയക്കുമരുന്നിനും മദ്യത്തിനും നോ പറയൂ, ഇല്ലെങ്കിൽ റോഡിൽ പണി പാളും!

നിരത്തുകൾ ചോരക്കളമാക്കുന്നതിൽ മദ്യത്തിനും മയക്കുമരുന്നിനും ഒരു പ്രധാന പങ്കുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിരത്തുകൾ ചോരക്കളമാക്കുന്നതിൽ മദ്യത്തിനും മയക്കുമരുന്നിനും ഒരു പ്രധാന പങ്കുണ്ട്. യുവാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉൾപ്പെടെ എത്രയോപേർ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തിൽ കുരുങ്ങുന്നതിന്റെ വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള പാർശ്വഫലങ്ങളിൽ പലതും ബുദ്ധി, ബോധം, ഓർമ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നവയാണ്. ഏകാഗ്രത നഷ്ടം, പ്രശ്‌നപരിഹാരത്തിന് കഴിയാതെ വരിക, ചിത്തഭ്രമം എന്നിവയും ലഹരിവസ്തുക്കളുടെ പാർശ്വഫലമായി സംഭവിക്കുന്നു. ഡ്രൈവിങ് വളരെ ഏകാഗ്രതയോടെ ചെയ്യേണ്ടുന്ന ഒരു പ്രവർത്തിയാണെന്ന്. ഒരു നിമിഷത്തെ അശ്രദ്ധ തന്നെ ഒരു ജീവന്റെ വില നൽകുന്ന നിരത്തുകളിൽ അപ്പോൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചു വാഹനം ഓടിച്ചാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിച്ചുകൂടെ എന്ന് കേരള മോട്ടോർ വാഹനവകുപ്പ് ഓർമ്മിപ്പിച്ചു.

ഇത്തരക്കാർക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 185 പ്രകാരമാണ് കേസെടുക്കുന്നത്. കേസ് വളരെ വേഗത്തിൽ പിഴയൊടുക്കി തീർക്കാനാകുന്നതല്ല. കോടതികളാണ് ഇതിന്മേലുള്ള ശിക്ഷ വിധിക്കുന്നത്. അതോടൊപ്പം മോട്ടോർ വാഹന വകുപ്പ് ഇത്തരക്കാരുടെ ഡ്രൈവിങ് ലൈസൻസും സസ്‌പെൻഡ് ചെയ്യും. IDP (International Driving Permit) പോലുള്ള ആവശ്യങ്ങളിൽ വിദേശ രാജ്യങ്ങളിൽ IDP യോടൊപ്പം ഹാജരാക്കേണ്ട Driving License Particulars ൽ ഇത്തരത്തിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും രേഖപ്പെടുത്തും. ഒരുപക്ഷേ നിങ്ങളുടെ വിദേശ ജോലി എന്നൊരു സ്വപ്നത്തിന് തന്നെ ഇത് തടസമാക്കും.- മോട്ടോർ വാഹനവകുപ്പ് കുറിച്ചു.

കുറിപ്പ്:

*SAY NO TO DRUGS & ALCOHOL* ഇല്ലെങ്കിൽ റോഡിൽ പണി പാളും.

നമ്മുടെ നിരത്തുകൾ ചോരക്കളമാക്കുന്നതിൽ മദ്യത്തിനും മയക്കുമരുന്നിനും ഒരു പ്രധാന പങ്കുണ്ട്. യുവാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉൾപ്പെടെ എത്രയോപേർ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തിൽ കുരുങ്ങുന്നതിന്റെ വാർത്തകളാണ് ദിവസവും നമുക്ക് മുന്നിൽ കാണുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള പാർശ്വഫലങ്ങളിൽ പലതും ബുദ്ധി, ബോധം, ഓർമ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നവയുമായിരിക്കും. ഏകാഗ്രത നഷ്ടം, പ്രശ്‌നപരിഹാരത്തിന് കഴിയാതെ വരിക, ചിത്തഭ്രമം എന്നിവയും ലഹരിവസ്തുക്കളുടെ പാർശ്വഫലമായി സംഭവിക്കുന്നു. നമുക്കറിയാം ഡ്രൈവിംഗ് വളരെ ഏകാഗ്രതയോടെ ചെയ്യേണ്ടുന്ന ഒരു പ്രവർത്തിയാണെന്ന്. ഒരു നിമിഷത്തെ അശ്രദ്ധ തന്നെ ഒരു ജീവന്റെ വില നൽകുന്ന നമ്മുടെ നിരത്തുകളിൽ അപ്പോൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചു വാഹനം ഓടിച്ചാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിച്ചുകൂടെ. ഇത്തരക്കാർക്കെതിരെ MV Act സെക്ഷൻ 185 പ്രകാരമാണ് കേസെടുക്കുന്നത്. പ്രസ്തുത കേസ് വളരെ വേഗത്തിൽ പിഴയൊടുക്കി തീർക്കാനാകുന്നതുമല്ല, ബഹു. കോടതികളാണ് ഇതിന്മേലുള്ള ശിക്ഷ വിധിക്കുന്നത്. അതോടൊപ്പം മോട്ടോർ വാഹന വകുപ്പ് ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസും സസ്‌പെൻഡ് ചെയ്യും. IDP (International Driving Permit) പോലുള്ള ആവശ്യങ്ങളിൽ വിദേശ രാജ്യങ്ങളിൽ IDP യോടൊപ്പം ഹാജരാക്കേണ്ട Driving License Particulars ൽ ഇത്തരത്തിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും രേഖപെടുത്തും. ഒരുപക്ഷേ നിങ്ങളുടെ വിദേശ ജോലി എന്നൊരു സ്വപ്നത്തിന് തന്നെ ഇത് തടസമാക്കും. ലഹരി വസ്തുക്കൾ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ഒഴിവാക്കൂ.. സുരക്ഷിതരാകൂ..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT