കെഎസ്ആർടിസി സ്കാനിയ ബസ്/ ഫെയ്സ്ബുക്ക് 
Kerala

'അടിച്ചു പൂസായ' ഡ്രൈവർക്ക് പകരം സ്കാനിയ ബസ് ഓടിച്ചത് ഡ്യൂട്ടി കഴിഞ്ഞ ജീവനക്കാരൻ; യാത്രക്കിടെ വിജിലൻസ് പൊക്കി

'അടിച്ചു പൂസായ' ഡ്രൈവർക്ക് പകരം സ്കാനിയ ബസ് ഓടിച്ചത് ഡ്യൂട്ടി കഴിഞ്ഞ ജീവനക്കാരൻ; യാത്രക്കിടെ വിജിലൻസ് പൊക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം- മംഗലാപുരം സ്കാനിയ ബസിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നയാൾക്ക് പകരം ഡ്യൂട്ടി കഴിഞ്ഞ മറ്റൊരു ജീവനക്കാരനാണ് ബസ് ഓടിച്ചിരുന്നത്. 

വഴി മധ്യേയുള്ള പരിശോധനയ്ക്കിടെ ആഭ്യന്തര വിജിലൻസാണ് ആൾമാറാട്ടം പിടികൂടിയത്. ഡ്യൂട്ടിക്ക് നിയോഗിച്ച വിജീഷ് എന്ന ഡ്രൈവർ മദ്യപിച്ചത് കാരണമാണ് പകരം ഡ്യൂട്ടി കഴിഞ്ഞ സന്ദീപ് എന്ന ഡ്രൈവർ ബസോടിച്ചതെന്നാണ് വിജിലൻസിൻറെ കണ്ടെത്തൽ. 

വീഴ്ച വരുത്തിയ ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ സിഎംഡി നിർദേശം നൽകി. കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT