പ്രതീകാത്മക ചിത്രം 
Kerala

മുഖത്ത് മുറിവേറ്റ പാടുകള്‍; ഏലത്തോട്ടത്തിന് നടുവിലുള്ള വീട്ടില്‍ വൃദ്ധന്‍ മരിച്ചനിലയില്‍,ദുരൂഹത

ഏലത്തോട്ടത്തിന് നടുവിലായുള്ള വീട്ടില്‍ ഗോപി ഒറ്റയ്ക്കായിരുന്നു താമസം 

സമകാലിക മലയാളം ഡെസ്ക്

അടിമാലി: വൃദ്ധനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടിമാലി കുരിശുപാറയില്‍ താമസിക്കുന്ന അറയ്ക്കല്‍ ഗോപി (64)യെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഏലത്തോട്ടത്തിന് നടുവിലായുള്ള വീട്ടില്‍ ഗോപി ഒറ്റയ്ക്കായിരുന്നു താമസം. ഗോപിയുടെ ഭാര്യയും മകനും നേരത്തെ മരിച്ചിരുന്നു. രണ്ട് പെണ്‍മക്കള്‍ വിവാഹിതരാണ്. ഞായറാഴ്ച സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് ഗോപിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മുഖത്ത് മുറിവേറ്റ പാടുകളുള്ളതും വീടിന്റെ പിറകിലെ വാതില്‍ തുറന്നനിലയില്‍ കണ്ടതുമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. 

വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം വീടും പരിസരവും വിശദമായി പരിശോധിച്ചു. വൈകിട്ടോടെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT