മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍ 
Kerala

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധിച്ച് പട്ടികജാതി കുടുംബങ്ങള്‍, സംഘര്‍ഷം, ഇടപെട്ട് ആഭ്യന്തരമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ വീണ്ടും പ്രതിഷേധം. അഭിഭാഷക കമ്മീഷന്‍ അഡ്വ. ജയപാലന്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകായായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്.

ഏഴ് പട്ടികജാതി കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ളത്. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട, ഏതാണ്ട് 60 വര്‍ഷത്തോളം പഴക്കമുള്ള ഭൂമി തര്‍ക്കക്കേസില്‍ നാല് വര്‍ഷം മുമ്പാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കര്‍ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്.

കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി അഡ്വക്കേറ്റ് കമ്മീഷനൊപ്പം 150-ലധികം പൊലീസുകാരും, ജെസിബി, ആംബുലന്‍സ് സംവിധാനങ്ങളും സ്ഥലത്ത് എത്തിയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെട്ടു. നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഡിജിപിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. അടിയന്തരമായി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Scheduled Caste families protest eviction in Malayidoamthuruth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്, കേസുകൾ ഒഴിവാക്കും

ഓരോ വർഷവും കണ്ണടയുടെ പവർ മുകളിലോട്ട് !, കുട്ടികളിലെ 'പ്രോ​ഗ്രസീവ് മയോപിയ' നിസ്സാരമല്ല

'മെയ് മാസത്തിലെ മാജിക്കുകളില്‍ ഒന്നു കൂടി'; കറുപ്പിനെക്കുറിച്ച് തൃഷ; പോസ്റ്റില്‍ 'വിജയ്'യെ കണ്ടെത്തി ആരാധകര്‍

ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണു; പ്രശസ്ത ഛായാഗ്രഹകൻ സജി നായർ അന്തരിച്ചു

'അങ്ങനെ പറയുമ്പോള്‍ അധിക്ഷേപിക്കുന്നത് മോഹന്‍ലാലിനെ'; സിനിമ പൊട്ടിയതോടെ താരവുമായി തെറ്റിയോ? ഷിബു ബേബി ജോണ്‍ പറയുന്നു

SCROLL FOR NEXT