പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ് 
Kerala

സ്‌കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി 1,000 രൂപ ആവശ്യപ്പെട്ടു മര്‍ദിച്ചു; മൂന്നുപേര്‍ പിടിയില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ടുപോയി പണം ആവശ്യപ്പെട്ട് മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ടുപോയി പണം ആവശ്യപ്പെട്ട് മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കുമ്പളം സ്വദേശിയായ 15കാരനെ വീട്ടില്‍ നിന്നു വിളിച്ചു കൊണ്ട് പോയി കൂമ്പളം റെയില്‍വേ ഗേറ്റ്, നെട്ടൂര്‍ ശിവക്ഷേത്രത്തിന് പുറകുവശം എന്നിവിടങ്ങളില്‍ കൊണ്ട് പോയി 1,000 രൂപ ആവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നു. 

1000 രൂപ കൊടുത്തില്ലെങ്കില്‍ കല്ല് കൊണ്ട് ഇടിച്ചു കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും വടികൊണ്ട് മര്‍ദിക്കുകയും ചെയ്തു. കുമ്പളം ,ചിറ്റേഴത്ത് വിട്ടില്‍ ആദിത്യന്‍ (19), നെട്ടൂര്‍ പുത്തന്‍വേലി വീട്ടില്‍ ആശിര്‍വാദ് (19), നെട്ടൂര്‍ പുറക്കേലി റോഡില്‍ തൈക്കൂട്ടത്തില്‍ വീട്ടില്‍ ആഷ്‌ലി ആന്റണി (18)  ഇല്ലിത്തറ വീട്ടില്‍ ആദിത്യന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ കുമ്പളം സ്വദേശിയായ ആദിത്യന്‍ പോക്‌സോ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ 55 പേര്‍, തര്‍ക്കമണ്ഡലങ്ങള്‍ ഒഴിച്ചിട്ടു, ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്; പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം: പി ജെ ജോസഫ് മത്സരത്തിനില്ല, മകന്‍ അപു തൊടുപുഴയില്‍

SCROLL FOR NEXT