സാമ്പത്തിക തട്ടിപ്പ്, ആസിഡ് ആക്രമണം, ആത്മഹത്യ; കണ്ടല സര്‍വീസ് സഹരണ ബാങ്ക് ഭരണസമിതി രാജിവച്ചു

കണ്ടല സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു
കണ്ടല സര്‍വീസ് സഹകരണ ബാങ്ക്
കണ്ടല സര്‍വീസ് സഹകരണ ബാങ്ക്

തിരുവനന്തപുരം: കണ്ടല സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു. സിപിഐ നേതാവ് എന്‍ ഭാസുരാഗന്‍ പ്രസിഡന്റായ ബാങ്കിനെതിരെ കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഭരണ സമിതി രാജിവച്ചത്. കോടികളുടെ ക്രമക്കേട് നടത്തിയതായി ആരോപണം ഉയര്‍ന്നതിന് പിന്നാലെ കഴിഞ്ഞ മാസം അവസാനം എന്‍ ഭാസുരാംഗനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. ജില്ലാ കമ്മിറ്റിയില്‍ നിന്നും ഭാസുരാംഗനെ ഒഴിവാക്കി. 

കണ്ടല സര്‍വ്വീസ് സഹകരണ ബാങ്കിലും മാറന്നല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട് നടന്നു എന്നാണ് ആരോപണം. നേരത്തെ സാമ്പത്തിക തകര്‍ക്കെ തുടര്‍ന്ന് സിപിഐ മാറന്നൂല്ലൂര്‍ ലോക്കല്‍ സെക്രട്ടറി സുധീര്‍ഖാന്റെ മുഖത്ത് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സജികുമാര്‍ ആസിഡ് ഒഴിച്ചിരുന്നു. ഒളിവില്‍ പോയ  സജികുമാര്‍ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യകണ്ണി ഭാസുരാഗനാണെന്ന് കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്തു. 

ഡയറിക്കുറിപ്പും ആത്മഹത്യകുറിപ്പും പുറത്തുവന്നതോടെയാണ് ഭാസുരാഗംനെതിരെ സിപിഐ നടപടിയെടുത്തത്. കണ്ടല സഹകരണ സംഘം തട്ടിപ്പില്‍ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി; വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലന്‍സിന്റെ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com