പത്തനംതിട്ടയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌ 
Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക് 

ഐത്തലയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഐത്തലയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. ബദനി ആശ്രമം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുട്ടിക്കും ആയയ്ക്കും പരിക്കേറ്റു.

രാവിലെ എട്ടുമണിയോടെയാണ് സംഭവം. ബസില്‍ എട്ടു കുട്ടികളും ആയയും ബസ് ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യനും ആയയ്ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിത്യനെ വിദഗ്ധ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫർ ചെയ്തു.

സ്‌കൂളിലേക്ക് കുട്ടികളുമായി വന്ന ആദ്യ ട്രിപ്പിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഇടുങ്ങിയ വഴിയിലാണ് അപകടം നടന്നത്. ഇടുങ്ങിയ വഴിയില്‍ റോഡിന്റെ ഇടതുവശത്തുള്ള കല്ലില്‍ ടയറുകള്‍ കയറി നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തെ കുഴിയിലേക്ക് വാഹനം മറിയുകയായിരുന്നു. കാടുമൂടിയ പ്രദേശത്താണ് അപകടം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT