കൊച്ചി: എറണാകുളം എന്‍ഫോഴ്സ്‌മെന്റ്‌റ് ആര്‍.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളില്‍ സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 34 വാഹനങ്ങള്‍ക്ക് 57,250 രൂപ പിഴ ചുമത്തി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിക്കല്‍, നികുതി അടയ്ക്കാതിരിക്കല്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ് ഇല്ലാതിരിക്കല്‍, ഡ്രൈവര്‍മാര്‍ യൂണിഫോം സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കല്‍, അറ്റന്‍ഡറുടെ അഭാവം, ഫയര്‍ എക്സ്റ്റിംഗുഷര്‍ ഇല്ലാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകളാണ് പ്രധാനമായും കണ്ടെത്തിയത്.
സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും ചെറിയ അശ്രദ്ധകള്‍ പോലും കുട്ടികളുടെ ജീവന് ഭീഷണിയാകാമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌കൂള്‍ ബസുകളുടെ സുരക്ഷാ സംവിധാനങ്ങള്‍, രേഖകള്‍, ജീവനക്കാരുടെ യോഗ്യത, നിയമാനുസൃതമായ പ്രവര്‍ത്തനം എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശോധന ശക്തമാക്കുന്നത്.
കുട്ടികളുടെ യാത്രാസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി വരും ദിവസങ്ങളിലും വിവിധ മേഖലകളില്‍ പരിശോധന തുടരുമെന്ന് എന്‍ഫോഴ്‌സസ്‌മെന്റ്‌റ് വിഭാഗം അറിയിച്ചു. നിയമലംഘനങ്ങള്‍ നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ. വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates