school holiday 
Kerala

മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പ്; നാളെ ചില സ്കൂളുകൾക്ക് അവധി

സംസ്ഥാനത്ത് മഴക്കെടുതിക്ക് അൽപ്പം ശമനം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നാളെ സംസ്ഥാനത്ത് പുതിയ അധ്യായന വർഷത്തിനു തുടക്കമാകാനിരിക്കെ ചില സ്കൂളുകൾക്ക് അവധി (school holiday). കാലവർഷക്കെടുതിയെ തുടർന്നു കുട്ടനാട് താലൂക്ക്, പുറക്കാട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. കനത്ത മഴയെ തുടർന്നു വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിൻ്റെ അടുത്ത പ്രവൃത്തി ദിവസം നടത്തണം. സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും ശുചിമുറികളിലും ഇഴ ജന്തുക്കളുടെയും മറ്റും ശല്യം ഇല്ലെന്ന് ഉറപ്പാക്കണം- കോട്ടയം ജില്ലാ കലക്ടർ വ്യക്തമാക്കി.

നാളെ സ്കൂളുകൾ തുറക്കാനിരിക്കെ മഴ ഭീതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് സംസ്ഥാനത്ത് മിക്കയിടങ്ങളിലും കാര്യമായി മഴ പെയ്തില്ല എന്നത് ആശ്വാസമാണ്. ഇടവിട്ടുള്ള മഴയാണ് നിലവിൽ പ്രവചിച്ചിരിക്കുന്നത്. കെടുതികൾക്കും ഇതോടെ അൽപ്പം ശമനമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT