school student assault kozhikode  പ്രതീകാത്മക ചിത്രം
Kerala

സീനിയർ വിദ്യാർഥിയുടെ ക്രൂര മർദ്ദനം; ശ്വാസകോശത്തിന് ക്ഷതം; 12കാരൻ വെന്റിലേറ്ററിൽ

നരിക്കുനിക്കു സമീപമുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കോഴിക്കോട്: ഏഴാം ക്ലാസ് വിദ്യാർഥിയെ ഒൻപതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദിച്ചതായി പരാതി. നരിക്കുനിക്കു സമീപമുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. പരിക്കേറ്റ അരക്കിണർ സ്വദേശിയായ 12കാരനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ശ്വാസകോശത്തിനു ക്ഷതമേറ്റ കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ടാണ് ഏഴാം ക്ലാസുകാരനെ മർദിച്ചതെന്നാണ് പറയുന്നത്.

ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കു നേരെ ഹോസ്റ്റലിൽ മർദനമുണ്ടായോ എന്നതും പൊലീസ് അന്വേഷിക്കുന്നു. കുട്ടിയുടെ മാതാവിന്റെ മൊഴി പ്രകാരം കാക്കൂർ പൊലീസ് തുടർ നടപടി സ്വീകരിച്ചു. എസ്ഐ അമൽരാജിന്റെ നേതൃത്വത്തിൽ പൊലീസ് സ്കൂളിലും ആശുപത്രിയിലുമെത്തി അന്വേഷണം നടത്തി.

Kozhikode school student assault involves a 12-year-old seventh-grade student who was brutally beaten by a senior student over a football tournament dispute

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരം പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം'; മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'ഐതിഹാസിക റെഡ് ബോൾ കാലം'...! മുഷ്ഫിഖര്‍ റഹീം ടെസ്റ്റ് അവസാനിപ്പിക്കുന്നു...

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം, പെരിയവാരയ്ക്ക് സമീപം കാട്ടാന കാര്‍ തകര്‍ത്തു, വിഡിയോ

എസ്എംഎ ചികിത്സാഫണ്ട്: പ്രസ്താവന തിരുത്തി, ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി

'വൈഭവം'!!!... 'ടെസ്റ്റിലും കൊടുങ്കാറ്റാകൂ...'!