പ്രതീകാത്മകചിത്രം  ഫയൽ
Kerala

പ്രണയം നിരസിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കെട്ടിടത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പകയാണ് അതിക്രമത്തിന് പിന്നിലെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 20കാരന്‍ പിടിയില്‍. മെല്‍വെട്ടൂര്‍ സ്വദേശി അജ്മല്‍(20) ആണ് പൊലീസിന്റെ പിടിയിലായത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തുവച്ച് അക്രമിക്കുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പകയാണ് അതിക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

അജ്മല്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ട് പോയി കെട്ടിടത്തിനുള്ളില്‍ വെച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സമാനമായ കേസുകളുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

School student dragged inside building and raped, 20-year-old arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

'കൂറ്റൻ സിക്സ് മാത്രമല്ല, എനിക്ക് ടെസ്റ്റും ഓക്കെ'; ആ​ഗ്രഹം പറഞ്ഞ് വൈഭവ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 58 lottery result today

ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന മണവാളൻ! 'പുലിവാൽ കല്യാണ'ത്തിൽ ഇടാൻ വച്ചിരുന്ന കോമഡിയാണ് 'തൊമ്മനും മക്കളി'ലും ഇട്ടത്, കഥ പറഞ്ഞ് സലിം കുമാർ

ചൊവ്വാഴ്ച വരെ വ്യാപക മഴ, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇടുക്കിയില്‍ രാത്രിയാത്ര നിരോധനം

SCROLL FOR NEXT