ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികൾ ആശുപത്രിയിൽ 
Kerala

കൊട്ടിയത്ത് പുക ശ്വസിച്ച് 30 ലേറെ സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊട്ടിയം ഓക്സ്‍ലിയം ഐ എസ് സി സ്കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊല്ലം: കൊല്ലത്തെ കൊട്ടിയത്ത് പുകയും രൂക്ഷ​ഗന്ധവും മൂലം 30 ലേറെ സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കൊട്ടിയം ഓക്സ്‍ലിയം ഐ എസ് സി സ്കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടികളെ ഉടൻതന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്നാണ് ആക്ഷേപം. സ്കൂളിൽനിന്ന് ഏകദേശം 300 മീറ്റർ മാത്രം അകലെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. പ്ലാന്റിൽ നിന്നുള്ള പുക ജനവാസ മേഖലയിലേക്ക് വ്യാപിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു.

പ്ലാന്റിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ പ്ലാന്റ് ഉടമകൾ കോടതിയെ സമീപിച്ച് സ്റ്റേ ഓർഡർ സമ്പാദിച്ച് പ്ലാന്റ് വീണ്ടും പ്രവർത്തിപ്പിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുമായി ബന്ധപ്പെട്ടും പ്രദേശവാസികൾ ആശങ്ക ഉന്നയിച്ചിരുന്നു.

അതിനിടെ, കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാകവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കലക്ടർക്കാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.

Over 30 school students in Kottiyam fall ill after inhaling smoke

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയുടെ മന്ത്രിസഭയല്ല, ക്യാബിനറ്റിൽ പല കാര്യങ്ങളിലും തർക്കമുണ്ടായി, അത് അഭിമാനത്തോടെ അംഗീകരിക്കുന്നു'

172 രൂപ, 184 രൂപ, 190 രൂപ...; വോയ്‌സ് കോള്‍- എസ്എംഎസ് ഒണ്‍ലി പ്രീപെയ്ഡ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍

ഔദ്യോഗിക രേഖകളിൽ 'ദത്തെടുക്കപ്പെട്ട മകൾ/മകൻ' എന്ന് ചേർക്കരുത്; നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

വമ്പന്മാരെ പുറത്താക്കി ചെന്നൈ, മുംബൈ, കെകെആർ; 184 താരങ്ങള്‍ ടീമുകളില്‍ തുടരും; സമ്പൂർണ പട്ടിക

വീടിന് നേരെ പടയപ്പയുടെ ആക്രമണം; വാതിൽ തകർത്ത് അകത്തുകയറിയ ആനയുടെ മുന്നിൽ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപെട്ടു|VIDEO