പ്രതീകാത്മക ചിത്രം 
Kerala

കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷനാണ് ഉത്തരവ് ഇറക്കിയത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്‌കൂളുകള്‍ക്കായിരിക്കും അവധിയെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ അറിയിച്ചിട്ടുണ്ട്.

നാളെ എറണാകുളം ജില്ലയിലും വിവിധ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള സദസിനെ തുടര്‍ന്നാണ് എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി ബാധകമായുള്ളത്. എറണാകുളം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും