തിരുവനന്തപുരം: മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കുമ്പോള്‍ രണ്ടാഴ്ചത്തെ സ്‌കൂള്‍ ടൈംടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടാകും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാഴ്ചത്തെ സ്‌കൂള്‍ ടൈംടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തും. രണ്ടാം ക്ലാസ് മുതല്‍ 12 ക്ലാസ് വരെയുള്ള ക്ലാസുകള്‍ക്കാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. നിയമബോധം, വ്യക്തി ശുചീത്വം, പരിസര ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെയുള്ള അവബോധം, സൈബര്‍ അവബോധം, പൊതുനിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നത്.
ജൂണ്‍ 3 മുതല്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ചുള്ള ക്ലാസുകള്‍ നടത്തണം. ദിവസവും 1 മണിക്കൂര്‍ ഇതിനായി മാറ്റി വയ്ക്കണമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് ക്ലാസ്സിലും ക്യാമ്പസ്സിലും സങ്കോചമില്ലാതെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളില്‍ ഉണ്ടാക്കേണ്ടത്. ഈ ദിവസങ്ങളില്‍ നടപ്പാക്കേണ്ട തീമുകള്‍ ഉള്‍പ്പെടുന്ന സര്‍ക്കുലറും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
പ്രത്യേക പിരീയഡ്
03/06/2025 പൊതുകാര്യങ്ങള്‍ മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ
04/06/ 2025 റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/ സ്‌കൂള്‍വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങള്‍, ട്രാഫിക് നിയമങ്ങള്‍
05/06/2025 വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്‌കൂള്‍ സൗന്ദര്യ വത്ക്കരണം
09/06/2025 ആരോഗ്യം, വ്യായാമം, കായിക ക്ഷമത
10/06/2025 ഡിജിറ്റല്‍ അച്ചടക്കം
11/06/2025 പൊതുമുതല്‍ സംരക്ഷണം
12/06/2025 പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ
13/06/2025 പൊതു ക്രോഢീകരണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates