എം വി ഗോവിന്ദന്‍ 
Kerala

വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, സ്വാഭാവിക വീഴ്ച; എല്ലാ ഓപ്പറേഷനും തെറ്റാണോയെന്ന് ഗോവിന്ദന്‍

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം സ്വാഭാവിക വീഴ്ച മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം സ്വാഭാവിക വീഴ്ച മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒറ്റപ്പെട്ട സംഭവം മാത്രമാണിത്. ഇന്നും നാളെയും ഇന്നലെയും നടന്നാല്ലേ തുടര്‍ച്ചയായുള്ള സംഭവമായി കാണാന്‍ സാധിക്കൂ. ഇത് അഞ്ചുവര്‍ഷം മുന്‍പ് ഉണ്ടായതാണ്. അതിന് ശേഷം ലക്ഷക്കണക്കിന് ശസ്ത്രക്രിയകള്‍ നടന്നല്ലോ? അവിടെയൊന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലല്ലോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദന്‍.

'വീഴ്ചയൊക്കെ സ്വാഭാവികമായി ഉണ്ടാവും. അതിനാണ് നടപടിയെടുക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ഒരു ഓപ്പറേഷന്‍ അല്ലല്ലോ, ലക്ഷക്കണക്കിന് ഓപ്പറേഷനുകള്‍ നടന്നിട്ടുണ്ടല്ലോ. അവിടെയൊന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലല്ലോ. അത് കാണാതെ. ഇത് മാത്രം പര്‍വതീകരിക്കേണ്ട കാര്യമില്ല. ലക്ഷക്കണക്കിന് ഓപ്പറേഷന്‍ നടന്ന സംസ്ഥാനമല്ലേ കേരളം. ഒന്നോ രണ്ടോ സംഭവങ്ങള്‍ ഉണ്ടാവും. ഇത് ചൂണ്ടിക്കാണിച്ച് എല്ലാ ഓപ്പറേഷനും തെറ്റാണെന്ന് പറയാന്‍ പറ്റുമോ? മാധ്യമങ്ങള്‍ക്ക് വേണ്ടത് സര്‍ക്കാരിനെതിരെ ഒരു വാര്‍ത്ത സൃഷ്ടിക്കുക എന്നതാണ്.'- എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

'തുടര്‍ച്ചയായി സംഭവങ്ങള്‍ ഉണ്ടാവുന്നില്ല. ഇത് അഞ്ചുവര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അതുകൊണ്ട് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നു എന്ന് പറയാന്‍ സാധിക്കില്ല. ഒറ്റപ്പെട്ട സംഭവമാണ്. ഇന്നും നാളെയും ഇന്നലെയും സംഭവിക്കുകയാണെങ്കില്‍ മാത്രമാണ് തുടര്‍ച്ചയായ സംഭവമായി കാണാന്‍ സാധിക്കൂ. ഇത്തരത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ഓരോ ഡിപ്പാര്‍ട്ട്‌മെന്റും ഇനി മുന്നോട്ടുപോകുക. ആരോഗ്യമേഖല വളരെ സെന്‍സിറ്റീവ് ഏരിയയാണ്. നല്ലനിലയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. എങ്കിലും ചില അപൂര്‍വ്വ സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ഇല്ലാതാക്കാന്‍ വേണ്ട മുന്‍കരുതലുകളോട് കൂടി മുന്നോട്ടുപോകുമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്'- എം വി ഗോവിന്ദന്‍ പറഞ്ഞു.

'ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ട് എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതില്‍ ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ സ്വാഭാവികമായി ഉണ്ടാവുക ഇതിന്റെ ഭാഗമായുള്ള പ്രതികരണം കൂടിയായിരിക്കും. വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും. സംഘര്‍ഷം ഉണ്ടാക്കാനാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. സമാധാനപരമായ അന്തരീക്ഷത്തില്‍ കേരളം പോകുകയാണ്. അതിനെ തകര്‍ക്കാനുള്ള ഗൂഢാലോചന കൂടി യൂത്ത് കോണ്‍ഗ്രസിന്റെ പിന്നിലുണ്ട്. യുഡിഎഫ് കൂടി അറിഞ്ഞാണ് ചെയ്യുന്നത്.'- എം വി ഗോവിന്ദന്‍ ആരോപിച്ചു.

Scissors stuck in stomach was an isolated incident: M v Govindan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; ഐഎസ്‌ഐ ബന്ധമുള്ള എട്ട് ഭീകരര്‍ അറസ്റ്റില്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

'ആ തീരുമാനം അവരുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നു'; മന്‍ കി ബാത്തില്‍ ആലിന് എബ്രഹാമിന് ആനുസ്മരിച്ച് പ്രധാനമന്ത്രി

ക്രിസ്ത്യന്‍ വോട്ടുറപ്പിക്കാന്‍ ബിജെപി; ക്രൈസ്തവ സമുദായ നേതാക്കളുമായി ഇന്ന് കേന്ദ്രമന്ത്രി റിജിജുവിന്റെ കൂടിക്കാഴ്ച

'ബുള്‍ഷിറ്റ് പ്രൊപ്പഗാണ്ട'; ജനങ്ങളെ ഭിന്നിപ്പിച്ച് പണമുണ്ടാക്കുന്നു; 'കേരള സ്റ്റോറി'ക്കെതിരെ അനുരാഗ് കശ്യപ്

SCROLL FOR NEXT