പ്രതീകാത്മക ചിത്രം 
Kerala

പണിക്കായി തുറന്ന ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞു; യുവാവ് മരിച്ചു

വെള്ളൂർ- വെട്ടിക്കാട്ടുമുക്ക് റോഡിലെ ഓടയാണ് അപകടക്കെണിയായത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം; ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. വെള്ളൂർ തറേപ്പറമ്പിൽ സുധീഷ് (37) ആണ് മരിച്ചത്. പണിക്കായി സുരക്ഷാ മുന്നറിയിപ്പില്ലാതെ തുറന്നുവച്ച ഓടയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ സുധീഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 

വെള്ളൂർ- വെട്ടിക്കാട്ടുമുക്ക് റോഡിലെ ഓടയാണ് അപകടക്കെണിയായത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. ഭാര്യയ്ക്കും മകനുമൊപ്പം കോട്ടയം മെഡിക്കൽ കോളജിൽ പോയി തിരികെ വരുകയായിരുന്നു. വെട്ടിക്കാട്ടുമുക്കിൽ നിന്ന് വെള്ളൂരിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ ഭാര്യയേയും മകനേയും കയറ്റിവിട്ടു. 

തുടർന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന വഴി പാരായി കലുങ്കിനും ആറാട്ടുമണപ്പുറത്തിനും ഇടയിൽ നിർമാണത്തിലിരിക്കുന്ന കലുങ്കിന് സമീപമുള്ള ഓടയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു. അനുഷയാണ് ഭാര്യ. കാശിനാഥൻ മകനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം