പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2023 07:21 AM  |  

Last Updated: 26th January 2023 07:40 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളം ജില്ലയില്‍ പുത്തന്‍കുരിശിന് അടുത്ത് വണ്ടിപ്പേട്ടയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

പിറവം സ്വദേശി വിനോജ് ആണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയ്ക്കായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ജോലിക്ക് പോകുകയായിരുന്നു വിനോജ്. മത്സ്യം കയറ്റി വന്ന പിക്ക് അപ്പ് ഓട്ടോയുമായാണ് കൂട്ടിയിടിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

രാവിലെ 6.30ന് തുടങ്ങും, രാത്രി 7 വരെ 15 മിനിറ്റ് ഇടവിട്ട് ബസ്; മെട്രോ സ്റ്റേഷനുകളിലേക്ക് ഫീഡർ സർവീസുമായി കെഎസ്ആർടിസി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ