ആല്‍ബര്‍ട്ട്  
Kerala

ട്രാവലര്‍ തിരിക്കുന്നതിനിടെ പിന്നില്‍ വന്നിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, വിഡിയോ

ട്രാവലര്‍ പെട്രോള്‍ പമ്പിലേക്ക് തിരിക്കുന്നതിനിടെ പുറകില്‍ നിന്ന് വന്ന സ്‌കൂട്ടര്‍ ട്രാവലറിനെ ഇടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ടെംപോ ട്രാവലറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ചിറ്റാരിക്കാല്‍ കാരമല സ്വദേശി ആല്‍ബര്‍ട്ടാണ് (20) മരിച്ചത്. ഇന്നലെ ചിറ്റാരിക്കാല്‍-ചെറുപുഴ റോഡിലെ നയര പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്.

ട്രാവലര്‍ പെട്രോള്‍ പമ്പിലേക്ക് തിരിക്കുന്നതിനിടെ പുറകില്‍ നിന്ന് വന്ന സ്‌കൂട്ടര്‍ ട്രാവലറിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം ട്രാവലറിനടിയിലേക്ക് പോയി. ഗുരുതരമായി പരിക്കേറ്റ ആല്‍ബര്‍ട്ടിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Scooter rider dies after being hit from behind while turning on Traveler

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും