scorching heat during the day ഫയൽ
Kerala

പകല്‍ റെക്കോര്‍ഡ് ചൂട്; വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരിയാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നലെ വേനല്‍മഴ ലഭിച്ചു.

അതേസമയം സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ കടുത്ത ചൂട് തുടരുകയാണ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്.

സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

scorching heat during the day; rain with thunderstorms in the evening, caution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 16 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി, തിരച്ചിൽ

എച്ച്-1ബി വിസ ഫീസ് ഒരു കോടിയോളം രൂപയായി ഉയർത്താൻ യുഎസ് നീക്കം; ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടി, ആശങ്ക

പ്രധാന ജങ്ഷനുകളിലും റോഡുകളിലും കൂടുതല്‍ പൊലീസുകാര്‍; സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അധികസുരക്ഷ

'ഡബ്ല്യുസിസിയിൽ നിന്നുള്ള ദ് അൾട്ടിമേറ്റ് ഫിലിം മേക്കർ'; പോസ്റ്റുമായി വിനായകൻ, 'യഷിനെ ആരാണ് പടു കുഴിയിൽ ചാടിച്ചതെന്ന്' കമന്റുകൾ

'ഒരു 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐക്ക് ?; പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ നീക്കം'