പരിക്കേറ്റ കേരള കോൺ​ഗ്രസ് പ്രവർത്തകൻ 
Kerala

ചൂടു ചായ ദേഹത്തേക്ക് ഒഴിച്ചു, ഫാന്‍ വലിച്ചെറിഞ്ഞു; കേരള കോണ്‍ഗ്രസ്സ് ജോസഫ് നേതൃയോഗത്തില്‍ കയ്യാങ്കളി, നിരവധി പേര്‍ക്ക് പരിക്ക്

ഔദ്യോഗിക പക്ഷവും ഉണ്ണിയാടന്‍ അനുകൂലികളുമാണ് യോഗത്തില്‍ ഏറ്റുമുട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൃശൂര്‍: തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം തൃശ്ശൂര്‍ ജില്ലാ ഘടകത്തില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ഇരിങ്ങാലക്കുടയില്‍ നടന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ നേതൃത്വയോഗം കയ്യാങ്കളിയില്‍ കലാശിച്ചു. തൃശ്ശൂര്‍ ഘടകത്തില്‍ കുറച്ചുനാളായി പുകഞ്ഞു നിന്ന വിഭാഗീയതയാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്. ഔദ്യോഗിക പക്ഷവും ഉണ്ണിയാടന്‍ അനുകൂലികളുമാണ് യോഗത്തില്‍ ഏറ്റുമുട്ടിയത്.

ഒരേ സമയത്ത് യോഗങ്ങള്‍ വിളിച്ച് ഇരു വിഭാഗങ്ങളും കരുത്ത് കാണിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. മികച്ച ഭൂരിപക്ഷത്തോടെ നാലാമതും നിയമസഭയിലേക്ക് എത്തിയ കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയായ അഡ്വ തോമസ് ഉണ്ണിയാടന്‍ എംഎല്‍എ യ്ക്ക് കേരള കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ സൗഹൃദ കൂട്ടായ്മയുടെ പേരില്‍ സ്വീകരണം ഒരുക്കിയിരുന്നു.

അതേസമയം തന്നെ ഇരിങ്ങാലക്കുടയില്‍ ജോസഫ് വിഭാഗത്തിന്റെ പേരില്‍ നിയോജകമണ്ഡല നേതൃത്വ സമ്മേളനം വിളിക്കുകയായിരുന്നു. അര്‍ഹത ഉണ്ടായിട്ടും ലഭിക്കാതെ പോയ മന്ത്രി സ്ഥാനത്തിന്റെ പേരില്‍ ജോസഫ് വിഭാഗം നേതൃത്വവുമായി അകന്ന് നില്‍ക്കുന്ന തോമസ് ഉണ്ണിയാടന്‍ എംഎല്‍എയ്ക്ക് നല്‍കുന്ന സ്വീകരണം ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ ആണെന്നും പറയുന്നുണ്ട്.

ഇരിങ്ങാലക്കുടയില്‍ ചേര്‍ന്ന യോഗത്തിലേക്ക് ഉണ്ണിയാടന്‍ അനുകൂലികള്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ രണ്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചൂടുള്ള ചായ ദേഹത്തേക്ക് ഒഴിച്ചു എന്നും പരാതിയുണ്ട്. ഫാന്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വനിതാ പ്രവര്‍ത്തകയ്ക്കും പരിക്ക് ഉണ്ട്. സംഘര്‍ഷത്തില്‍ പൊലീസുകാരനും പരിക്കേറ്റു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.

Scuffle at Kerala Congress ( Joseph group ) leadership meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; ഇഡി കത്തില്‍ എജിയുടെ നിയമോപദേശം

'പാര്‍ട്ടിയിലെ ചിലരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ തച്ചങ്കരിയെ വെട്ടി; വിഎസിന്റേത് ദീര്‍ഘവീക്ഷണമുള്ള നിലപാട്'

അസമിലും നാടകീയ നീക്കം; നഗാവിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്മാറി

കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

മമത പിന്തുണച്ചു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍; ആന്റോ ജയിലില്‍ തന്നെ; സഞ്ജു 'ടീം ഡല്‍ഹി'യില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍