കേരള സാഹിത്യ അക്കാദമി/അക്കാദമി വെബ് സൈറ്റിലെ ചിത്രം 
Kerala

സാഹിത്യ അക്കാദമിയില്‍ അടിച്ചു ഫിറ്റായി അടിപിടി, തെറിവിളി; സുരക്ഷാ ജീവനക്കാരനുനേരെ കയ്യേറ്റം

അക്കാദമിയിലെ നിത്യസന്ദര്‍ശകരായ ചിലരാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പരിസരത്ത് മദ്യപന്മാരുടെ തമ്മില്‍ത്തല്ല്. അടിപിടി മൂത്തപ്പോള്‍ പുറത്തുപോകാന്‍ പറഞ്ഞ സുരക്ഷാജീവനക്കാരനെയും ഇവര്‍ കയ്യേറ്റം ചെയ്തു. 

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അക്കാദമിയിലെ നിത്യസന്ദര്‍ശകരായ ചിലരാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. പരസ്പരം വാക്കേറ്റമുണ്ടാകുകയും ഇത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. 

വാക്കേറ്റം മൂത്തതോടെ സുരക്ഷ ജീവനക്കാരെത്തി പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. പിന്നീട് ഇവര്‍ സുരക്ഷ ജീവനക്കാരന് നേരെ തിരിഞ്ഞു. തെറിവിളികളും ബഹളവും തുടര്‍ന്നതോടെ അക്കാദമിയില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ ചിലര്‍ ഇടപെട്ടു. സുരക്ഷജീവനക്കാരനെ കയ്യേറ്റം ചെയ്തതയോടെ അധികൃതരോട് പരാതിപ്പെടുകയായിരുന്നു. 

അധികൃതര്‍ അറിയിച്ചത് അനുസരിച്ച് പൊലീസുകാരെത്തി മദ്യപരെ കൊണ്ടുപോയി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് കേരള സാഹിത്യ അക്കാദമി അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT