പാലപ്പിള്ളിയില്‍ പുലിയിറങ്ങി, പശുവിന്റെ മുഖം കടിച്ചുപറിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2022 11:35 AM |
Last Updated: 23rd April 2022 11:35 AM | A+A A- |

പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശു
തൃശൂര്‍: പാലപ്പിള്ളി കാരികുളത്ത് പുലിയിറങ്ങി. തൊഴിലാളികളുടെ പാടികള്‍ക്കു പിന്നില്‍ കെട്ടിയിരുന്ന പശുവിന്റെ മുഖം കടിച്ചു പറിച്ചു.
വെള്ളിയാഴ്ച രാത്രി പച്ചിലപ്പാറ പ്രദേശത്തെ പഴയ റേഷന്‍ കടയ്ക്ക് സമീപമാണ് പുലിയെ കണ്ടത്. തോട്ടം തൊഴിലാളികളുടെ പാടികള്‍ക്ക് പിറകില്‍നിന്ന പശുവിനെയാണ് പുലി ആക്രമിച്ചത്. പശുക്കളുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ പുലിയെ കണ്ടതായി പറയുന്നു. സമീപത്തുണ്ടായിരുന്നവര്‍ എത്തിയപ്പോള്‍ പുലി ഓടി മറഞ്ഞു.
ഇടവേളയ്ക്ക് ശേഷം പുലിജനവാസ കേന്ദ്രത്തിലെത്തിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ലോട്ടറി വില്‍പ്പനക്കാര്‍ക്കും ബാറിലും നല്‍കിയത് കള്ളനോട്ട്; യുവാവ് പൊലീസ് പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ