വേലൂർ ജോൺസൺ/ ഫേയ്സ്ബുക്ക് 
Kerala

ശിൽപി വേലൂർ ജോൺസൺ അന്തരിച്ചു

കാലടി സർവകലാശാല ശില്പകലാ റിട്ടയേർഡ് അസി.പ്രൊഫസറായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പ്രശസ്ത ശിൽപി വേലൂർ ജോൺസൺ അന്തരിച്ചു. കാലടി സർവകലാശാല ശില്പകലാ റിട്ടയേർഡ് അസി.പ്രൊഫസറായിരുന്നു. കരൾ സംബന്ധമായ രോഗത്തെത്തുടർന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കാലിക്കറ്റ്‌ യുണിവേഴ്സിറ്റിയിലും കോഴിക്കോട് മാനഞ്ചിറ മൈതാനത്തിലും മറ്റും നിരവധി പ്രതിമകളാണ് വേലൂർ ജോൺസൺ തീർത്തത്. 1994 ൽ ആണ് കോഴിക്കോട് മാനഞ്ചിറ മൈതാനത്തിന്റെ കിഴക്ക് ഭാഗത്തു ചിരട്ട കൊണ്ടുള്ള മുതലയെ നിർമിച്ചു. കക്കയത്ത് സ്ഥാപിച്ചിരിക്കുന്ന അടിയന്തിരാവസ്ഥ രക്തസാക്ഷി രാജൻ്റെ പ്രതിമ നിർമ്മിച്ചത് ജോൺസനാണ്. മഹാത്മാഗാന്ധി, കെ.ആർ നാരായണൻ, എപിജെ അബ്ദുൾ കലാം, അർണോസ് പാതിരി തുടങ്ങി ഒരുപാടു മഹാന്മാരുടെ പ്രതിമകൾ അദ്ദേഹത്തിന്റേതായി പലയിടത്തുമുണ്ട്.

വേലൂർ വെങ്ങിലശ്ശേരി – മണിമലർകാവിന് സമീപം ഒലക്കേങ്കിൽ പറഞ്ചപ്പന്റെ മകനാണ്. സംസ്കാര ചടങ്ങ് ഇന്ന് വൈകിട്ട് 3.30 വേലൂർ പഴയങ്ങാടി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

SCROLL FOR NEXT