KM Ashraf 
Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരരം​ഗത്തു നിന്ന് പിന്മാറി ; പ്രതിഷേധിച്ച് പാർട്ടി വിട്ട് സ്ഥാനാർത്ഥി

യുഡിഎഫ് സമ്മർദ്ദത്തെത്തുടർന്നാണ് പത്രിക പിൻവലിച്ചതെന്നാണ് വിവരം

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരരം​ഗത്തില്ല. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ സംസ്ഥാന പ്രസിഡന്റ് സിപി അബ്ദുൾ ലത്തീഫിന്റെ അധ്യക്ഷതയിൽ മഞ്ചേശ്വരത്ത് ചേർന്ന യോ​ഗമാണ് തീരുമാനിച്ചത്. ഇതേത്തുടർന്ന് എസ്ഡിപിഐ സ്ഥാനാർത്ഥിയായ കെ എം അഷ്റഫ് നാമനിർദേശപത്രിക പിൻവലിച്ചു.

യുഡിഎഫ് സമ്മർദ്ദത്തെത്തുടർന്നാണ് പത്രിക പിൻവലിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെ എസ്ഡിപിഐ പാർട്ടിയിൽ കലഹം രൂക്ഷമായി. നാമനിർദേശ പത്രിക പിൻവലിച്ചതിനു പിന്നാലെ അഷ്റഫ് പാർട്ടിയിൽ നിന്നും രാജിവെച്ചു. എസ്ഡിപിഐ ജില്ലാ കൗൺസിൽ അം​ഗത്വവും രാജിവെച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനെ അഷ്റഫ് എതിർത്തിരുന്നു.

മഞ്ചേശ്വരത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് രാജിവെക്കുന്നതെന്നും അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥിത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ബിജെപിയെ സഹായിക്കുന്നതാണ് എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം എന്നതാണ് പ്രധാന വിമര്‍ശനം.

SDPI is not contesting in Manjeswaram. SDPI candidate KM Ashraf withdrew his nomination.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരെ കേസെടുക്കണം; പൊലീസിന് ജില്ലാ കലക്ടറുടെ നിര്‍ദേശം

ഉരുളക്കിഴങ്ങിലും വ്യാജനോ? തിരിച്ചറിയാം

എല്ലാത്തരം വിയർപ്പും ഒരു പോലെയല്ല, ചിലപ്പോൾ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയാകാം

'മുടിയും നഖവും ബോഡി വേസ്റ്റാണെന്ന് പറയാൻ പിണറായി വിജയനെ കഴിയൂ; കേരളത്തിൽ തുടർഭരണം വരണം'

ചായ കൂടുതൽ ഹെൽത്തി ആക്കാം

SCROLL FOR NEXT