Sea intrudes on Kozhikode beach 
Kerala

കോഴിക്കോട് ബീച്ചില്‍ ഉള്‍വലിഞ്ഞ് കടല്‍ ; തീരത്ത് ചെളിക്കെട്ട്

ബുധനാഴ്ച രാത്രി മുതലാണ് പ്രദേശവാസികളെ ആശങ്കയിലാക്കി കടല്‍ ഉള്‍വലിയാന്‍ ആരംഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത് അസാധാരണമാംവിധം കടല്‍ ഉള്‍വലിഞ്ഞു. ഏകദേശം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്ക് ഉള്‍വലിഞ്ഞതോടെ പ്രദേശത്ത് ചെളിക്കെട്ട് രൂപം കൊണ്ടു. ബുധനാഴ്ച രാത്രി മുതലാണ് പ്രദേശവാസികളെ ആശങ്കയിലാക്കി കടല്‍ ഉള്‍വലിയാന്‍ ആരംഭിച്ചത്.

ബുധനാഴ്ച വൈകീട്ടോടെ തന്നെ കടല്‍ ഉള്‍വലിയുന്ന പ്രതിഭാസം കണ്ടുതുടങ്ങിയിരുന്നതായി മത്സ്യത്തൊളിലാളികളും പറയുന്നു. രാത്രിയോടെ വലിയ തോതില്‍ കടല്‍ ഉള്‍വലിയുകയായിരുന്നു. നിലവില്‍ കടലില്‍ ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ ഒന്നും തന്നെ നിലവിലില്ല. ഇത് സ്വാഭാവിക പ്രതിഭാസമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ന് പൂലര്‍ച്ചയോടെ ഉള്‍വലിഞ്ഞ ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ തിരയടിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. രണ്ട് മാസം മുന്‍പും കോഴിക്കോട് തീരത്ത് ചെറിയ തോതില്‍ സമാനമായ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരയടിക്കുന്നതിന്റെ സമയത്തിലും വലിയ വ്യത്യാസമുണ്ട്. രാത്രി വൈകി പൊലീസ് എത്തി തീരത്ത് നിന്നും ആളുകളെ മാറ്റിയിരുന്നു.

Sea intrudes on Kozhikode beach. Sea has receded for a distance of more than 200 meters, creating a mudslide in the area.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT