14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ

ഏഷ്യാക്കാരായ 44 വയസ്സും 42 വയസ്സുമുള്ളവരാണ് പിടിയിലായത് എന്ന് പൊലീസ് അറിയിച്ചു
arrest
Two Asians arrested in Bahrain for stealing electric cable worth more than 14 lakh Rupee Gemini
Updated on
1 min read

മനാമ: ഇലക്ട്രിക് കേബിൾ മോഷ്ടിച്ച സംഭവത്തിൽ ബഹറൈനിൽ രണ്ട് ഏഷ്യൻ വംശജർ പിടിയിൽ. 14 ലക്ഷം ഇന്ത്യൻ രൂപയുടെ കേബിൾ ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇവരെ പിടികൂടിയപ്പോൾ കേബിളുകൾക്കൊപ്പം ലഹരി വസ്തുക്കളും കണ്ടെടുത്തതായി ബഹ്റൈൻ പൊലീസിനെ ഉദ്ധരിച്ച് ന്യൂസ് ഓഫ് ബഹ്റൈൻ റിപ്പോർട്ട് ചെയ്തു.

arrest
സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

വീട്ടുപകരണങ്ങളുടെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് സംശയത്തിൽ പിടികൂടിയ രണ്ട് പേരിൽ നിന്നാണ് ഇലക്ട്രിക് കേബിളുകൾ, ലോഹ വസ്തുക്കൾ എന്നിവയും ലഹരിവസ്തുക്കളും പിടികൂടിയത്.

ഏഷ്യാക്കാരായ 44 വയസ്സും 42 വയസ്സുമുള്ളവരാണ് പിടിയിലായത് എന്ന് പൊലീസ് അറിയിച്ചു. ക്രൈം ഇൻവെസ്റ്റി​ഗേഷൻ ഡിപ്പാ‍ർട്ട്മെ​ന്റ് ( സി ഐ ഡി) ആണ് പ്രതികളെ പിടികൂടിയത്.

arrest
സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

മോഷണ പരാതികളെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് ആണ് സംഭവത്തിൽ അന്വേഷണത്തിന് തുടക്കം കുറിച്ചത്. ഇവരുടെ അന്വേഷണത്തിലാണ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.

അന്വേഷണത്തിൽ പ്രതികളിൽ നിന്ന് 6000 ബഹ്റൈനി ദിർഹം ( 14,35,653 ഇന്ത്യൻ രൂപ) വില വരുന്ന ഇലക്ട്രിക് കേബിളുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ പിടിച്ചെടുത്തായി റിപ്പോർട്ട് ചെയ്യുന്നു. നിയമപരമായ നടപടികൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർ നടപടികൾക്കായി തൊണ്ടിമുതലുകൾ സഹിതം പ്രതികളെ പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

Summary

Gulf News: The Criminal Investigation Department (CID) has arrested two Asian nationals in Bahrain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com