തൊ​ഴി​ലാ​ളി​ക​ൾ വ്യാപാര സ്ഥാപനങ്ങളിൽ താമസിക്കാൻ പാടില്ല; മുന്നറിയിപ്പുമായി ബഹ്‌റൈൻ കൗ​ൺ​സി​ല​ർ​മാ​ർ

തീ​പി​ടി​ത്ത സാ​ധ്യ​ത, ആ​രോ​ഗ്യ​പ​ര​മാ​യ പ്രശ്നങ്ങൾ, മു​നി​സി​പ്പ​ൽ-​തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ പരിഗണിച്ചാണ് അടിയന്തരമായി മുന്നറിയിപ്പ് നൽകുന്നതെന്ന് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ അറിയിച്ചു.
Bahrain fire forces
Bahrain Municipal Councilors Warn Against Workers Staying Inside Shops @moi_bahrain
Updated on
1 min read

മനാമ: വ്യാപാര സ്ഥാ​പ​ന​ങ്ങ​ൾക്കുള്ളിൽ തൊ​ഴി​ലാ​ളി​ക​ൾ താമസിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ. ഇത്തരം പ്രവർത്തികൾ വ​ർ​ധി​ച്ചു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ജനങ്ങളിൽ നിന്ന് ലഭിച്ചു.

തീ​പി​ടി​ത്ത സാ​ധ്യ​ത, ആ​രോ​ഗ്യ​പ​ര​മാ​യ പ്രശ്നങ്ങൾ, മു​നി​സി​പ്പ​ൽ-​തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ പരിഗണിച്ചാണ് അടിയന്തരമായി മുന്നറിയിപ്പ് നൽകുന്നതെന്ന് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ അറിയിച്ചു.

Bahrain fire forces
കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി

റ​സ്റ്റാ​റ​ന്റു​ക​ൾ, ക​ഫേ​ക​ൾ, ബേ​ക്ക​റി​ക​ൾ, ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് സ്റ്റോ​റു​ക​ൾ, ബു​ക്ക്‌​ഷോ​പ്പു​ക​ൾ, തു​ട​ങ്ങിയ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ രാത്രി കിടന്നുറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇ​തൊ​രു വ​ലി​യ അ​പ​ക​ടം സൃഷ്ട്ടിക്കാനും തൊ​ഴി​ലാ​ളി​ക​ളുടെ ജീവൻ അ​പ​ക​ട​ത്തിലാക്കാനും സാ​ധ്യ​ത​യു​ണ്ടെ​ന്ന് സൗ​ത്തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല അ​ബ്ദു​ല്ല​ത്തീ​ഫ് പ​റ​ഞ്ഞു.

Bahrain fire forces
നറുക്കെടുപ്പിൽ സമ്മാനമടിച്ചോ?, തട്ടിപ്പുകാരുടെ പുതിയ തന്ത്രം ഇങ്ങനെ; മുന്നറിയിപ്പുമായി ബഹ്റൈൻ പൊലീസ്

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ, ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, എ​ളു​പ്പം തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ എ​ന്നി​വ​ റെ​സ്റ്റാ​റ​ന്റു​ക​ളി​ലും ക​ഫേ​ക​ളി​ലും ഉണ്ട്‌. ഏതെങ്കിലും സാഹചര്യത്തിൽ ഒരു തീപിടുത്തം ഉണ്ടായാൽ വൻ ദുരന്തമായി അത് മാറിയേക്കും. അത് ഒഴിവാക്കാൻ തൊഴിലാളികളും ബന്ധപ്പെട്ടവരും തയ്യാറാകണം എന്നും ചെ​യ​ർ​മാ​ൻ വ്യക്തമാക്കി.

Summary

Gulf news: Bahrain Municipal Councilors Warn Against Workers Living Inside Commercial Establishments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com